ഭരണമാണ് യുഡിഎഫിനെ ഒന്നിച്ചു നിർത്തുന്ന പശ: ജോൺ ബ്രിട്ടാസും രഞ്ജിപണിക്കരും വോട്ടൊഗ്രാഫിൽ

ഭരണമാണ് യുഡിഎഫിനെ ഒന്നിച്ചു നിര്‍ത്തുന്ന പശയെന്ന് ജോണ്‍ ബ്രിട്ടാസും രഞ്ജിപണിക്കരും.  ഇരുവരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടൊഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

യുഡിഎഫിന്റെ കെട്ടുറപ്പും വിശ്വാസത്തെ വിശ്വാസ്യതയും പരീക്ഷിക്കപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയാണിത്. യുഡിഎഫിന്റെ കെട്ടുറപ്പ് എന്നത് പലപ്പോഴും കാല്പനികവും സാങ്കല്പികമായ ഒന്നാണ്

യുഡിഎഫിന്റെ മുഖ്യധാര ഭരണം മാത്രമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫിന്റൈ കെട്ടുപൊട്ടിയത് ഭരണം ഇല്ലാത്തതുകൊണ്ട് മാത്രമാണ് എന്നതാണ് വസ്തുത.

ഭരണമുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. എല്ലാ കാലത്തും യുഡിഎഫില്‍ കെട്ടു പൊട്ടലുകളും അനശ്ചിതത്വങ്ങളും ഗ്രൂപ്പ് പോരുകളും ഉണ്ട്.

ഭരണമാണ് രാഷ്ട്രീയത്തില്‍ ഏറ്റവും വലുത്. ആ ഭരണമെന്ന പശയില്‍ ഒട്ടിയിരിക്കുന്ന ഒന്നായി യുഡിഎഫ് മാറിയെന്ന് ഇരുവരും പരിപാടിയില്‍ വ ്‌യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News