സുരേന്ദ്രൻ മിസോറാമിലേക്ക് പോകുമോ? വോട്ടോഗ്രാഫില്‍ ജോൺ ബ്രിട്ടാസ് ചോദിക്കുന്നു

സുരേന്ദ്രന്‍ മിസോറാമിലേക്ക് പോകുമോ എന്ന പരിഹാസവുമായി ജോണ്‍ ബ്രിട്ടാസ്. അങ്ങനെ ഒരു പാക്കേജുണ്ടല്ലോ എന്ന് രഞ്ജി പണിക്കര്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.

ജോണ്‍ ബ്രിട്ടാസും രഞ്ജിപണിക്കരും ഇരുവരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടൊഗ്രാഫിലാണ് ഇരുവരും പരിഹാസമുയര്‍ത്തിയത്.

ബിജെപിക്ക് ആധികാരികതയുള്ള ഒരു സംസ്ഥാന നേതൃത്വം ഇല്ല. ഒരു പാര്‍ട്ടി അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് പ്രസരിക്കുന്ന വ്യക്തി വൈഭവമുള്ള നേതൃപാടവം ബിജെപിക്ക് ഇപ്പോഴും കാണാനില്ല

ഇത്രയും ആളും അര്‍ത്ഥവും അമിത്ഷാ പ്രദാനം ചെയ്യുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ മാനം നഷ്ടപ്പെടുത്തുന്ന അവസ്ഥ ബിജെപി ഉണ്ടാക്കിയാല്‍ ഈ നേതൃത്വം വെട്ടിലാകും.

വാസ്തവത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഈ തെരഞ്ഞെടുപ്പ് അവസാനത്തെ ഊഴമാണ്. അത്രത്തോളം പ്രാധാന്യം ഈ തെരഞ്ഞെടുപ്പിനുണ്ട്. ബിജെപിയില്‍ സ്ഥായിയായി ഒരാളും തുടരാറില്ല.

എന്നാല്‍ സംസ്ഥാനന്ന് ബിജെപിയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യങ്ങളില്‍ നേതാക്കന്മാര്‍ക്ക് അഭയം തേടാന്‍ മിസോറാമും നാഗാലാന്‍ഡും ഉണ്ടല്ലോ എന്നത് ഒരു പാക്കേജ് തന്നെ ആണല്ലോ എന്നും ഇരുവരും പരിഹസിച്ചു.

ബിജെപിയിലെ കെ സുരേന്ദ്രന്‍ മിസോറാമിലേക്ക് പോകേണ്ടി വരുമോ എന്നും അങ്ങനെയാണല്ലോ പാര്‍ട്ടിയില്‍ പതിവെന്നും ഇരുവരും പരിപാടിയില്‍ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News