കേന്ദ്ര സർക്കാർ തൊഴിലവസരങ്ങൾ നിഷേധിച്ചപ്പോൾ പുതിയ തസ്തികകൾ സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലുള്ളത്: എ എ റഹീം

ഭാവിയിൽ പിറക്കുന്ന മക്കൾക്ക് ഇവിടത്തന്നെ തൊഴിലെടുക്കാൻ കഴിയുന്നതരത്തിലുള്ള കേരളത്തെയാണ് എൽ ഡി എഫ് സർക്കാർ സൃഷ്ടിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം. ഇടതുപക്ഷ യുവജന സംഘടനകൾ സംഘടിപ്പിച്ച യൂത്ത് മീറ്റ് നടുവണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ തൊഴിലവസരങ്ങൾ നിഷേധിച്ചപ്പോൾ പുതിയ തസ്തികകൾ സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലുള്ളത്. ഇവിടെയാണ് ഇടതുപക്ഷ ബദൽ. കോൺഗ്രസ്സിൻ്റെ പ്രസക്തി നഷ്‌ടപ്പെട്ടു. ഉയർന്ന നേതാക്കൾ വരെ കോൺഗ്രസ്സ് വിടുന്നു. കോൺഗ്രസ്സ് ബിജെപി അകലം ഇല്ലാതായി. തോറ്റാൽ ബിജെപിയാകും എന്നുപറയുന്നവർ ജയിച്ചാലാണ് ബിജെപിയാകുകയെന്ന് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

ആർ എസ് എസ് വോട്ട് വേണ്ടേന്ന് പറയാനുള്ള ആർജ്ജവം ഉമ്മൻചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കുമുണ്ടോയെന്നും റഹീം ചോദിച്ചു. മറയില്ലാതെ മൂന്ന്മണ്ഡലങ്ങളിൽ കോലീബി സഖ്യമാണെങ്കിൽ മറ്റു മണ്ഡലങ്ങളിലെ സ്ഥിതിയെന്താകും. യുഡിഎഫ് ബിജെപി ബാന്ധവത്തിന് ചുക്കാൻ പിടിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡൽഹിയിലേക്കുപോയ കുഞ്ഞാലിക്കുട്ടി അധികാരമോഹത്താലാണ് കേരളത്തിലേക്ക് ചേക്കേറിയതെന്നും അദ്ദേഹം പറഞ്ഞു. വി എസ് ജിതേഷ് കുമാർ അധ്യക്ഷനായി.

ഡോ പ്രേംകുമാർ, സ്ഥാനാർത്ഥി സച്ചിൻദേവ് , പുരുഷൻകടലുണ്ടി എം എൽ എ, എസ് എഫ് ഐ കേന്ദ്രകമ്മറ്റിഅംഗം അജയ് ആവള, ഷാജി കെ പണിക്കർ ,അനീഷ് ആൻറണി, എ കെ വിനീഷ് എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് പി എ മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂർ മണ്ഡലത്തിലും യുവജന സംഗമം നടന്നു. നടുവട്ടത്ത് എൽ ഡി വൈ എഫ് സംഘടിപ്പിച്ച യുവജന സംഗമം എ എ റഹീം ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News