മഹാരാഷ്ട്രയിൽ 28,699 പുതിയ കോവിഡ് കേസുകൾ; മുംബൈയിലും പുനെയിലും സ്ഥിതി അതിരൂക്ഷം; ഈ വർഷം ഹോളി ആഘോഷമില്ല

മഹാരാഷ്ട്രയിൽ 28,699 പുതിയ കോവിഡ് കേസുകൾ; മുംബൈയിലും പുനെയിലും സ്ഥിതി അതിരൂക്ഷം; ഈ വർഷം ഹോളി നിരോധിച്ചു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 28,699 പുതിയ കോവിഡ് കേസുകളും 132 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25,33,026 ആയി ഉയർന്നു. 13,165 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 22,47,495 മരണസംഖ്യ 53,589. നിലവിൽ 2,30,641 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിൽ ദിവസേനയുള്ള കൊറോണ വൈറസ് കുതിപ്പ് 3,500 കടന്നിരിക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളുടെ എണ്ണം 3,512 ആയി വർദ്ധിച്ചെന്ന് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇത് ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ 8 ശതമാനം കൂടുതലാണ്. നഗരത്തിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1,203 ആണ്. എട്ട് പേർ മരണപ്പെട്ടു.

പൂനെ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,722 പോസിറ്റീവ് കേസുകളും 38 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 9,640, രോഗബാധിതരുടെ എണ്ണം 4,79,521. ഇതുവരെ രോഗമുക്തി നേടിയവർ 4,27,400. നിലവിൽ പുനെയിൽ മാത്രം ചികിത്സയിൽ കഴിയുന്നവർ 42,650 പേരാണ്.

കോവിഡ് കുതിച്ചുചാട്ടം കണക്കിലെടുത്ത് ഇക്കുറി മുംബൈ നഗരത്തിൽ ഹോളി ആഘോഷിക്കുന്നത് അനുവദിക്കില്ലെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

നഗരത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച് 28, 29 തീയതികളിൽ ഹോളിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും റദ്ദാക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News