വയനാട് പുല്‍പള്ളിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം 79 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ; പരാതിയുമായി ബന്ധുക്കള്‍

വയനാട് പുല്‍പള്ളിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം 79 വയസുകാരന്‍ ഗുരുതരാവസ്ഥയിലായെന്ന പരാതിയുമായി ബന്ധുക്കള്‍. വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ ശേഷം അവശനിലയിലായ കാപ്പിസെറ്റ് കുന്നുംപുറത്ത് കേശവനെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്‍പ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് വാക്‌സിനേഷന്‍ എടുത്തത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അവശനിലയില്‍ ആയതെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ മൂലം എന്ന് പറയാനാവില്ലെന്നും ആശുപത്രി അധികൃതര്‍. ഇന്ന് രാവിലെയാണ് പുല്‍പ്പള്ളി ആശുപത്രിയില്‍ വച്ച് കേശവന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

വാക്‌സിന്‍ നല്‍കിയ ശേഷം കൃത്യമായ നിരീക്ഷണം പൂര്‍ത്തിയാക്കി പൂര്‍ണ്ണ ആരോഗ്യവാന്‍ എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കേശവനെ വീട്ടിലേക്ക് പറഞ്ഞു വിട്ടതെന്ന് ഡിഎംഒ. വാക്‌സിന്‍ സ്വീകരിച്ചതു മൂലമാണ് കേശവന്‍ ഗുരുതരാവസ്ഥയിലായ തെന്ന ആരോപണം ഡിഎംഒ നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News