നേമത്ത് പ്രചരണ രംഗത്ത് എല്‍ഡിഎഫ് മുന്നേറ്റം

സംസ്ഥാനത്തെ ഏറ്റവും ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന നേമത്ത് എല്‍ഡിഎഫ് പ്രചരണ രംഗത്ത്. വളരെ മുന്നേറി കഴിഞ്ഞു. മൂന്ന് റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ ശിവന്‍കുട്ടി വാഹനപര്യടനം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണ നേമത്ത് ഉണ്ടായ തിരിച്ചടി മറികടന്ന് ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കുമെന്ന് വി. ശിവന്‍കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന പ്രതീതിയുടണ്ടെങ്കിലും എല്‍ഡിഎഫിന്റെ നായകന്‍ വി ശിവന്‍കുട്ടിയുടെ മുഖത്ത് അതിന്റെ പിരിമുറുക്കം ഒന്നുമില്ല. മണ്ഡലത്തില്‍ ഇതിനോടകം മൂന്ന് റൗണ്ട് പര്യടനം നടത്തി കഴിഞ്ഞു അദ്ദേഹം. പ്രധാന കവലകളിലും പ്രധാന വോട്ടറമാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച ശിവന്‍കുട്ടി
തന്റെ വാഹന പര്യടനം ആരംഭിച്ച് കഴിഞ്ഞു.

രാവേറെ ചെല്ലും വരെ എല്‍ഡിഎഫിന്റെ പ്രചരണ വാഹനം എത്തുന്നതും കാത്ത് നിരവധി ആളുകള്‍ ആണ് ബൂത്തുകളില്‍ കാത്തിരിക്കുന്നത്. ഉല്‍സവ പ്രതീതിയിലാണ് സ്ഥാനര്‍ത്ഥിയുടെ ബൂത്ത് പര്യടനം പുരോഗമിക്കുന്നത്. കഴിഞ്ഞ തവണ ജനങ്ങള്‍ക്ക് പറ്റിയ കൈതെറ്റ് ഇത്തവണ നേമത്തെ പ്രബുദ്ധരായ ജനത തിരുത്തുമെന്ന ഉറച്ച് വിശ്വാസമാണ് അദ്ദേഹത്തിനുളളത്.

ബിജെപിക്ക് വ്യക്തമായ അധിപത്യം ഉളള സ്ഥലങ്ങളില്‍ പോലും ശിവന്‍കുട്ടിയുടെ സ്വീകറണ കേന്ദ്രങ്ങളിലേക്ക് ആബാലവൃദ്ധം ജനങ്ങള്‍ ഒഴുകിയെത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News