കളമശ്ശേരിയില്‍ വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസിലും പൊട്ടിത്തെറി

കളമശേരി മണ്ഡലത്തില്‍ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസിലും പൊട്ടിത്തെറി. ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി കേരള സ്ഥാപക നേതാവ് വി പി മരയ്ക്കാറുടെ മകനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷെരീഫ് മരയ്ക്കാര്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു.

സ്ഥാനാര്‍ത്ഥിത്വത്തില്‍ തൊഴിലാളികളെയും വനിതകളെയും വേണ്ടത്ര പരിഗണിക്കാത്ത കോണ്‍ഗ്രസ് അഴിമതിക്കേസിലെ ആരോപണ വിധേയര്‍ക്കു മുന്നില്‍ മുട്ടു മടക്കിയെന്ന് ഷെരീഫ് മരയ്ക്കാര്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസിന് ഒഴിയാ തലവേദനയാവുകയാണ് മുതിര്‍ന്ന നേതാക്കളുടെ രാജി. ഐഎന്‍ടിയുസി കേരള സ്ഥാപക നേതാവ് വിപി മരയ്ക്കാറുടെ മകനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷെരീഫ് മരയ്ക്കാറാണ് ഒടുവിലായി കോണ്‍ഗ്രസില്‍ രാജി അറിയിച്ച് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നത്.

തൊഴിലാളികളെയും യുവാക്കളെയും വനിതകളെയും പരിഗണിക്കാത്ത കോണ്‍ഗ്രസ് അഴിമതി ആരോപണ വിധേയനായ ഇബ്രാഹിം കുഞ്ഞിനും മകനും മുന്നില്‍ മുട്ടു മടക്കിയെന്ന് ഷെരീഫ് മരയ്ക്കാര്‍ കുറ്റപ്പെടുത്തി.

പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നില്‍ക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെത്. അതുകൊണ്ടാണ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ഷെരീഫ് മരയ്ക്കാര്‍ പറഞ്ഞു. കളമശേരിയില്‍ പി രാജീവിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News