പ്രമോദ് നാരായണന് പൊതുജീവിതം ഒരു വീട്ടുകാര്യം ; പ്രചരണങ്ങള്‍ക്ക് ഒപ്പം കൂടി കുടുംബവും

റാന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് പൊതുജീവിതം ഒരു വീട്ടുകാര്യം പോലെയാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇതില്‍ മാറ്റമില്ല. കുടുംബത്തെയും കൂടെ കൂട്ടിയാണ് വോട്ടുപിടുത്തം.

റാന്നിക്കാര്‍ തന്നെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്. ഇനി ഞാനും റാന്നിക്കാരന്‍ തന്നെ. ഇത് പറയുന്നതാകട്ടെ മറ്റാരുമല്ല. റാന്നി നിയമസഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണ്‍ ആണ്. വെറുതെ അങ്ങനെ പറഞ്ഞു പോകുനതല്ലെന്നും സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ ബോധ്യപ്പെടുത്തി. അതും ഭാര്യയെയും മക്കളെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒപ്പം കൂട്ടിയാണ്.

ഗൃഹനാഥന് എന്നതിനു പുറമേ സ്ഥാനാര്‍ത്ഥി റോളില്‍ പ്രമോദിന് ഭാര്യ ജ്യോതി നല്‍കുന്ന മാര്‍ക്ക് നൂറില്‍ നൂറാണ്.അച്ഛന്‍ വെയില്‍ കൊള്ളുന്നതില്‍ തെല്ലു സങ്കടമുണ്ട് മകന്‍ പ്രണവിന്. എന്നാലും പൂര്‍ണ്ണ പിന്തുണയാണ് പ്രണവും നല്‍കുന്നത്. മകള്‍ പ്രാര്‍ത്ഥനയ്ക്കും മറിച്ചൊരു അഭിപ്രായമില്ല. എന്തായാലും പ്രമോദിനൊപ്പം കുടുംബവും റാന്നിയുടെ വോട്ടര്‍മാര്‍ക്ക് സുപരിചിതമായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here