മിന്നല്‍പിണര്‍ മാത്രമല്ല ക്ഷേമത്തിനും സ്‌നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ പ്രതീകവും പ്രതിഫലനവും കൂടിയാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ഹരിപ്പാട് അക്ഷര മുത്തശ്ശി പിണറായി വിജയനെ കാണാനെത്തിയ രംഗം ഏറെ വൈകാരികമായാണ് ഏവരുടേയും മനസ്സിനെ പിടിച്ചടക്കിയത്.
ആവശ്യപ്പെട്ട ലാപ്‌ടോപ് അടക്കം കാര്‍ത്ത്യായനി അമ്മയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്നു. ദേശീയതലത്തില്‍ ലഭിച്ച അംഗീകാരം മുഖ്യമന്ത്രിക്ക് നല്‍കുന്ന കാര്‍ത്ത്യായനി അമ്മയുടെ വൈകാരിക നിമിഷം സമൂഹമാധ്യമങ്ങളില്‍ ആകെ തരംഗമായി കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ വനിതകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌ക്കാരം രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും ലോക വനിതാ ദിനത്തിലാണ് ചേപ്പാട് പടീറ്റതില്‍ കാര്‍ത്യായനിയമ്മ എന്ന 98കാരി ഏറ്റുവാങ്ങിയത്. 2018 ഓഗസ്റ്റില്‍ സാക്ഷരതാ മിഷന്‍ നടത്തിയ അക്ഷരലക്ഷം പരീക്ഷ പാസായ കാര്‍ത്യായനിയമ്മ ഈ വര്‍ഷം ഡിസംബറില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാന്‍ തയാറെടുക്കുകയാണ്.
മാവേലിക്കരയിലും ഹരിപ്പാട്ടുമുള്ള ക്ഷേത്രങ്ങളില്‍ ക്ലീനിങ്ങ് ജോലി ചെയ്തിരുന്ന കാര്‍ത്തിയാനിയമ്മ 90 വയസു വരെ ജോലി ചെയ്തു.
Get real time update about this post categories directly on your device, subscribe now.