ഉറപ്പാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷോർട്ട് ഫിലിമുമായി എൽ ഡി എഫ്

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും മുന്നണികളും വ്യത്യസ്തങ്ങളായ പ്രചാരണ മാർഗങ്ങളാണ് അവലംബിക്കാറ് വ്യത്യസ്തങ്ങളായവ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിനിമ സ്റ്റൈലിൽ ഇടതുപക്ഷം ഇറക്കിയ സ്ഥാനാത്ഥി പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പുതിയ വഴി അവലംബിക്കുകയാണ് എൽ ഡി ഫ്. പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി ഇടതുപക്ഷം ഇറക്കിയ ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദിലീഷ് പോത്തൻ്റെ സംവിധാന സഹായിയാ അനീഷ് രാജുവാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് തിരക്കഥയും ഇദ്ദേഹത്തിൻ്റെ തന്നെ.DOP: മുജീബ് റഹ്മാൻ, എഡിറ്റർ: പ്രശോഭ് പാർട്സ്, ആർട്: കിതോ രാജീവ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ പേജ് വഴിയാണ് ചിത്രം റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News