പിഎം സുരേഷ് ബാബു എന്‍സിപിയിലേക്ക്; പിസി ചാക്കോയുമായി ചര്‍ച്ച നടത്തി

മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി നിർവാഹക സമിതി അംഗവുമായ പി എം സുരേഷ്ബാബു എൻ സി പി യിലേക്ക്. പി സി ചാക്കോ സുരേഷ് ബാബുവുമായി ചർച്ച നടത്തി. 26 ന് കോഴിക്കോട് NCP നേതൃത്വത്തിൽ സുരേഷ് ബാബുവിന് സ്വീകരണം നൽകും. കോൺഗ്രസിലെ അസംതൃപ്തരെ എൻ സി പി യിൽ എത്തിക്കാനും ശ്രമം.

കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉയർത്തിയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി നിർവാഹക സമിതി അംഗവുമായ പി എം സുരേഷ്ബാബു പാർട്ടി വിടാൻ തീരുമാനിച്ചത്. പി സി ചാക്കോ സുരേഷ്ബാബുവുമായി നടത്തിയ ചർച്ചയിൽ എൻ സി പി യുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി.

ഊഹാപോഹങ്ങൾക്ക് വഴികൊടുക്കാതിരാക്കാൻ നയപരമായി യോജിക്കാൻ കഴിയുന്ന മുന്നണി എന്ന നിലയിൽ എൽ ഡി എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സുരേഷ്ബാബു കൈരളി ന്യൂസിനോട് പറഞ്ഞു. എൻ സി പി യുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം.

LDF തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻ സന്നദ്ധമാണെന്നും സുരേഷ്ബാബു അറിയിച്ചു.
26 ന് കോഴിക്കോട് പി സി ചാക്കോ പങ്കെടുക്കുന്ന NCP സമ്മേളനത്തിൽ സുരേഷ് ബാബുവിന് സ്വീകരണം നൽകും.
29 ന് LDF പ്രചാരണത്തിനായി NCP ദേശീയ അധ്യക്ഷൻ ശരത്പവാർ കോഴിക്കോട് എത്തുന്നുണ്ട്.

കോൺഗ്രസിലെ അസംതൃപ്തരെ എൻ സി പി യിൽ എത്തിക്കാൻ പി സി ചാക്കോയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. സുരേഷ്ബാബുവിനൊപ്പം കോഴിക്കോട് ജില്ലയിലെ അസംതൃപ്തരായ കോൺഗ്രസ് നേതാക്കളും എൻ സി പി യിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News