എംഎല്‍എയായ ശേഷം കെഎം ഷാജി വിദേശത്തേക്ക് പറന്നത് 28 തവണ; രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല; യാത്രകള്‍ സംശയത്തിന്‍റെ നി‍ഴലില്‍

കെ. എം. ഷാജിയുടെ വിദേശയാത്രകൾ സംശയനിഴലിൽ. എംഎല്‍എ ആയതിന് ശേഷം 28 തവണയാണ് ഷാജി വിദേശത്തേക്ക് പറന്നത്. വിദേശയാത്രകൾ എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്ന് വിജിലൻസ് എസ്പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ അന്വേഷണക്കുരുക്ക്‌ മുറുകുന്ന കെ എം ഷാജി എംഎൽഎ നടത്തിയ വിദേശയാത്രകളും സംശയനിഴലിലാണ്. ഷാജി എംഎൽഎ ആയശേഷം 28 തവണയാണ് വിദേശത്തേക്ക്‌ പറന്നത്‌.

കോഴിക്കോട്‌ വിമാനത്താവളത്തിൽനിന്ന്‌ ദോഹ, അബുദാബി, ഷാർജ, റിയാദ്‌ എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരുന്നു ഷാജിയുടെ യാത്രകളിൽ ഭൂരിഭാഗവും.

എന്തിനുവേണ്ടിയാണ്‌ എംഎൽഎ ഇത്രയധികം തവണ വിദേശത്തേക്ക്‌ പറന്നതെന്ന്‌ കണ്ടെത്താൻ വിശദ അന്വേഷണം ആവശ്യമാണെന്നാണ് വിജിലൻസ് എസ്പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.‌ 28 തവണ വിeദശ യാത്ര നടത്തിയതിന്റെ ചെലവ്‌ സംബന്ധിച്ച രേഖകളും ലഭ്യമായിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം തുടർ അന്വേഷണത്തിൽ ഉൾപ്പെടുത്താമെന്നും വിജിലൻസ്‌ എസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.അതേ സമയംടെ വാദവും പൊളിഞ്ഞു.

ഷാജി പറഞ്ഞ ഇഞ്ചികൃഷിയിലെ ‘ലാഭം’ ആദായനികുതി റിട്ടേണിൽ കാണിച്ചിട്ടില്ല. വയനാട്ടിലെ കൃഷിഭൂമിയിൽനിന്ന്‌ പ്രതിവർഷം 75,000 രൂപ കിട്ടുന്നുണ്ടെന്ന ഷാജിയുടെ മൊഴിയും സംശയനിഴലിലാണ്‌.

കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധിച്ചതനുസരിച്ച്‌ 2011നും 2020നും ഇടയിൽ ആകെ 3.13 ലക്ഷം രൂപ മാത്രമാണ്‌ ഷാജിയുടെ കാർഷിക വരുമാനമെന്നും വിജിലൻസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News