‘എല്ലാവരും പഠിച്ചു, എല്‍ഡിഎഫ് വന്നാല്‍ എങ്ങനെ ഭരിക്കുമെന്ന് കാണിച്ചു കൊടുത്തു, ഈ സര്‍ക്കാര്‍ സര്‍ക്കാര്‍ തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണമുണ്ടാവണമെന്നാണ് കേരളത്തിന്റെ ഏത് മൂലയിലും തൊഴിലാളികളോടും സാദാരക്കാരോടും ചോദിച്ചാല്‍ മറുപടിയുണ്ടാവുകയെന്ന് ബസ് തൊഴിലാളികള്‍ അന്ധമായ രാഷ്ട്രീയ വിരോധമുള്ളവരല്ലാതെ ഒരു ഭരണമാറ്റത്തിന് വേണ്ടി സംസാരിക്കില്ലെന്ന് കണ്ണൂര്‍ സ്റ്റാന്‍ഡിലെ ബസ് തൊഴിലാളികള്‍.

യുഡിഎഫ് ഭരണം തുടങ്ങുമ്പോഴാണ് ബസ് ഡ്രൈവറായി ജോലി ആരംഭിക്കുന്നത് അന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ഓടിയെത്തിയ ദൂരം ഇന്ന് ഒന്നരമണിക്കൂറുകൊണ്ടും ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടും ഓടിയെത്തുന്നു.

റോഡുകള്‍ മെച്ചപ്പെട്ടതോടെ ബസിന്റെ റിപ്പയര്‍ ഉള്‍പ്പെടെ തേയ്മാനവും കൂറഞ്ഞു ആഴ്ചകളുടെ ഇടവേളയില്‍ വര്‍ക്ക്‌ഷോപ്പില്‍ പോയിരുന്ന ബസ് ഇപ്പോള്‍ മാസങ്ങളുടെ ഇടവേളയില്‍ മാത്രമേ റിപ്പയര്‍ വരുന്നുള്ളുവെന്നും ബസ് ഡ്രൈവര്‍മാര്‍ പ്രതികരിക്കുന്നു.

കാണാം കേരളത്തിലെ വിവിധ മേഖലയിലെ തൊഴിലാളികളുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News