പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ അപകട സമയങ്ങളില്‍ നിഷേധ നിലപാട് കൈക്കൊള്ളുന്നത്? ; മുഖ്യമന്ത്രി

അപകട സമയങ്ങളില്‍ നാടൊന്നാകെ ഒന്നിച്ചു നില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ നിഷേധ നിലപാട് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയെ പോലും തകര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചില്ലേ എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

നമ്മുടെ നാട് എങ്ങനെയും തകരട്ടെ എന്നല്ലേ ഇവര്‍ ചിന്തിച്ചത്. എന്നാല്‍ നമ്മുടെ നാട് അങ്ങനെ തകര്‍ക്കാന്‍ എല്‍ഡിഎഫ് ഒരുക്കമായിരുന്നില്ല. നാടും നാട്ടുകാര്‍ ഒന്നടങ്കം എല്‍ഡിഎഫിനൊപ്പം സര്‍ക്കാരിനൊപ്പം അണിനിരന്നു. അങ്ങനെ ഈ ദുരിതങ്ങളെ അതിജീവിക്കാന്‍ നമുക്കായി എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ഇക്കാര്യം മുഖ്യമന്ത്രി കുറിച്ചത്.

പിണറായി വിജയന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രളയഘട്ടത്തില്‍ നമ്മുടെ പ്രതിപക്ഷം സ്വീകരിച്ച സമീപനം എന്താണ്? ദുരന്തം ഉണ്ടായ ഘട്ടത്തില്‍ പ്രതിപക്ഷത്തേയും കൂട്ടിയാണ് ദുരിത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. അപകട സമയങ്ങളില്‍ നാടൊന്നാകെ ഒന്നിച്ചു നില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ നിഷേധ നിലപാട് കൈക്കൊള്ളുന്നത്? ദുരിതാശ്വാസ നിധിയെ പോലും തകര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചില്ലേ. കേന്ദ്ര സര്‍ക്കാരും നിഷേധ നടപടി കൈക്കൊണ്ടു.

നമ്മുടെ നാട് എങ്ങനെയും തകരട്ടെ എന്നല്ലേ ഇവര്‍ ചിന്തിച്ചത്. എന്നാല്‍ നമ്മുടെ നാട് അങ്ങനെ തകര്‍ക്കാന്‍ എല്‍ഡിഎഫ് ഒരുക്കമായിരുന്നില്ല. നാടും നാട്ടുകാര്‍ ഒന്നടങ്കം എല്‍ഡിഎഫിനൊപ്പം സര്‍ക്കാരിനൊപ്പം അണിനിരന്നു. അങ്ങനെ ഈ ദുരിതങ്ങളെ അതിജീവിക്കാന്‍ നമുക്കായി. ആ യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

റാന്നിയില്‍ നടന്ന പരിപാടിയില്‍ ഉണ്ടായ ആവേശകരമായ പങ്കാളിത്തം എല്‍ഡിഎഫില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. റാന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണന്റെ വിജയം സുനിശ്ചിതമാണ്. ജനങ്ങളത് ഉറപ്പിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News