രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു ; 24 മണിക്കൂറിനിടെ 275 മരണം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ നാൽപതിനായിരത്തിലധികം പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. 275 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിതീകരിച്ചു. രാജ്യം ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,907 പേർ രോഗമുക്തരായപ്പോൾ 275 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

47,000ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി. രാജ്യത്ത് ഇതുവരെ 5കോടിയിലേറെ പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.

അതേ സമയം മഹാരാഷ്ട്രയിൽ മാത്രം 28,699 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.132 പേർ ഇന്നലെ കൊറോണ ബാധിച്ചു മരിച്തോടെ സംസ്ഥാനത്തെ ആകെ മരണം 53,589 ആയി.

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,30,641 ആയി ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽകൂടി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചാൽ മുംബൈ അടക്കം പലയിടത്തും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്നസൂചന.

നിയന്ത്രണത്തിന്റെ ഭാഗമായി മുംബൈയിൽ സ്വകാര്യ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയിട്ടുണ്ട്. നാഗ്പുർ നഗരത്തിൽ മാർച്ച് 31 വരെ നേരത്തെതന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

പർഭനിയിൽ മാർച്ച് 24 മുതൽ 31 വരെ ലോക്ഡൗൺ ആണ്. പാൽഘർ, നാസിക് എന്നിവിടങ്ങളിലും ഭാഗിക ലോക്ഡൗണും രാത്രി കർഫ്യൂവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here