ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാന്‍ കേരളത്തിന് ക‍ഴിയണം; കേരളം ഇത്തവണ ചരിത്രം സൃഷ്ടിക്കുമെന്ന് സീതാറാം യെച്ചൂരി

ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാന്‍ കേരളത്തിന് ക‍ഴിയണമെന്നും കേരളം ഇത്തവണ ചരിത്രം സൃഷ്ടിക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു പാലക്കാട് ജില്ലയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിയരുന്നു യെച്ചൂരി.

പുതിയ കേരളം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിച്ചത് ഇടതുപക്ഷമാണ്. ഇതിനായി പ്രവര്‍ത്തിച്ച സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. മതസൗഹാര്‍ദത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഭരണഘടന തകര്‍ക്കുന്ന നിലപാടുമായാണ് മോദിസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണഘടന തകര്‍ക്കുന്ന നിലപാടുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനെതിരെ പുതുതലമുറയും രംഗത്തെത്തുന്നു. സിഎഎ ക്ക് എതിരായ പോരാട്ടത്തില്‍ ഉള്‍പ്പെടെ മുന്‍പന്തിയില്‍ നിന്ന സര്‍ക്കരാണ് കേരളത്തിലേതെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News