സോളാർ കേസ്; സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി

സോളാര്‍ കേസില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. കേസില്‍ പരാതിക്കാരിയോട് ദില്ലിയിലെ സിബിഐ ഓഫിസിൽ നേരിട്ട് ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.

പരാതിക്കാരി ഇന്ന് ദില്ലി സിബിഐ ഓഫീസിൽ ഹാജരാകും. പരാതിക്കാരിയോട് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്.
കോൺഗ്രസിലെ ഉന്നത നേതാക്കൾക്കെതിരെയുള്ള നി‌ർണായകമായ കേസിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here