ബിന്ദുകൃഷ്ണ എവിടുത്തെ കോണ്‍ഗ്രസ്സുകാരിയാണ് ? അവള്‍ക്ക് തീരദേശത്തെ പറ്റി എന്തറിയാം? ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

സര്‍ക്കാരിനെതിരെ തിരിക്കാന്‍ യുഡിഎഫ് ഉപയോഗിച്ചത് മത്സ്യത്തൊഴിലാളികളെ ആയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സര്‍ക്കാരിനെ ഒരുതരത്തിലും തളര്‍ത്താന്‍ ഈ ആരോപണങ്ങള്‍ക്ക് ഒന്നും കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ദുരിത കാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം നിയോജകമണ്ഡലത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍.

സഹായഹസ്തങ്ങള്‍ നീട്ടിയ വരെയും പിന്തിരിഞ്ഞവരെയും തങ്ങള്‍ക്ക് അറിയാം എന്നാണ് ഈ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വീട്ടമ്മമാര്‍ പറയുന്നത്. പ്രണയത്തെയും കോവിഡിനെയും അതിജീവിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നിന്നെന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ നിഷ്‌കളങ്കരാണ് ഉന്നത രാഷ്ട്രീയബോധമുള്ള വരും ആണ് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു മുന്നണികള്‍ക്കും അവരെ ഒന്നും പറഞ്ഞു പറ്റിക്കാന്‍ ആവില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ അവരുടെ നിലപാടുകള്‍ വളരെ കൃത്യം ആയിരിക്കും.

മത്സ്യത്തൊഴിലാളികളുടെ വാക്കുകളിങ്ങനെ…

മുകേഷ് എംഎല്‍എയും ഇടതുസര്‍ക്കാരും അഞ്ചു വര്‍ഷം നല്ല ഭരണം കാഴ്ച വെച്ചതു കൊണ്ടാണ് ഈ തീരദേശത്തെ ജനങ്ങളൊന്നടങ്കം ഇനിയും പിണറായി സര്‍ക്കാര്‍ തന്നെ വരണമെന്ന ആഗ്രഹം ഞങ്ങള്‍ പറയുന്നത്. കാരണം, പല രീതിയിലും ഉള്ള നല്ല കാര്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നില്‍ക്കുന്ന ബിന്ദുകൃഷ്ണയോ കോണ്ഗ്രസുകാരോ ഈ തീരദേശത്ത് ഒന്നും ചെയ്യാന്‍ വന്നിട്ടില്ല. ബിന്ദുകൃഷ്ണ എവിടുത്തു കാരിയാണ്? എങ്ങനെ വന്നവളാണ്? അവള്‍ക്ക് കടപ്പുറം തീരദേശത്തെ പറ്റി എന്തറിയാം? എന്ത് കാരണം കൊണ്ടാണ് ഇങ്ങനെയൊക്കെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി അവള്‍ നടക്കുന്നത്?

ഇടതുപക്ഷ സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു. ബിന്ദുകൃഷ്ണ എവിടുത്തെ കോണ്‍ഗ്രസ്സുകാരിയാണ്. എവിടുത്തെ പ്രസിഡന്റ് ആണ് ഇവള്‍? എന്തെങ്കിലും നല്ല പ്രവര്‍ത്തി ബിന്ദുകൃഷ്ണ ചെയ്തിട്ടുണ്ടോ? ബിന്ദുകൃഷ്ണയോ ബിന്ദുകൃഷ്ണയുടെ അണികളോ മുന്‍ കോണ്‍ഗ്രസുകാരോ ഏതെങ്കിലും നന്മ ഇവിടെ ചെയ്തിട്ടുണ്ടെങ്കില്‍ ഇപ്പോ എണ്ണിയെണ്ണി പറ? ഞങ്ങള്‍ അത് അംഗീകരിച്ചു തരാം.

ഇവിടെ നിപ്പാ വന്നു പ്രണയം വന്നു. വീട്ടില്‍ കിടന്നുറങ്ങേണ്ട സഖാക്കള്‍ മൊത്തം ഈ കടപ്പുറത്ത് ഉണ്ടായിരുന്നു. അന്ന് പുറത്ത് അനൗണ്‍സ്‌മെന്റ് വന്നു, മത്സ്യത്തൊഴിലാളി മക്കളെല്ലാം ഇറങ്ങി കടപ്പുറത്ത് വരണം. നമ്മളെ പോലുള്ള സഹോദരങ്ങളാണ് ഇന്ന് അവിടെ ജലപ്രളയത്തില്‍ മുങ്ങുന്നത്. ആ നിമിഷം തന്നെ നമ്മുടെ ഫിഷറീസ് വകുപ്പ് മന്ത്രിയും മുകേഷ് എംഎല്‍എയും എല്ലാവരും കടപ്പുറത്ത് ഉണ്ടായിരുന്നു. എന്റെ മകനുള്‍പ്പെടെ ഇവിടുന്നു വള്ളം കയറ്റി അയക്കാന്‍ എന്തെല്ലാം പാടുപെട്ടു. ആ സമയത്ത് കോണ്‍ഗ്രസുകാര്‍ കിടന്നുറങ്ങുകയാണ് ചെയ്തത്.

ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്കറിഞ്ഞുകൂടാ… അവളെവിടെ ഉള്ളതാണെന്നും എനിക്കറിഞ്ഞുകൂടാ… അവള്‍ ഇനി എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ വോട്ട് ചെയ്യില്ല. ഒരു വീട്ടമ്മ പറഞ്ഞു.

എല്ലാം യുഡിഎഫിനെ നാടകം ആണെന്നാണ് തീരപ്രദേശത്തെ ചര്‍ച്ച. ആഴക്കടല്‍ മത്സ്യബന്ധന വിവാദവും നുണ പ്രചരണവും ഉയര്‍ത്തി വോട്ട് തട്ടാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെയാണ് യഥാര്‍ത്ഥ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അവരുടെ നിലപാട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News