സോളാര്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദം ശക്തം; തനിക്കെതിരെ വധശ്രമമുണ്ടായെന്നും പരാതിക്കാരി

സോളാര്‍ ലൈംഗിക പീഡന കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയോട് ഇന്ന് ദില്ലിയിലെ സിബിഐ ഓഫീസില്‍ നേരിട്ട് ഹാജരാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ പരാതിക്കാരി ദില്ലിയിലെ സിബിഐ ഓഫീസില്‍ എത്തി.

കേസന്വേഷണം സംബന്ധിച്ച് സിബിഐയുടെ നിലപാട് രണ്ടുദിവസത്തിനകം അറിയാമെന്ന് സിബിഐ ഡയറക്ടറുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം പരാതിക്കാരി പറഞ്ഞു.

കേസില്‍ നിന്നും പിന്‍മാറാന്‍ തനിക്ക് സമ്മര്‍ദം ശക്തമായിരുന്നു. തനിക്കെതിരെ വധശ്രമം പോലും ഉണ്ടായെന്നും സോലാര്‍ പരാതിക്കാരി പറഞ്ഞു.

സോളാര്‍ കേസ് തെരഞ്ഞെടുപ്പായപ്പോള്‍ വന്നതാണെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ പ്രതികരണത്തിനും പരാതിക്കാരി മറുപടി പറഞ്ഞു.

സോളാര്‍ കേസ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വന്നതല്ല മുല്ലപ്പള്ളിക്ക് അങ്ങനെ തോന്നിയതാകും കെപിസിസി അധ്യക്ഷനായിരിക്കാന്‍ ഒരു യോഗ്യതയും ഇല്ലാത്തയാളാണ് മുല്ലപ്പള്ളിയെന്നും സോളാര്‍ പരാതിക്കാരി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News