പി ജെ ജോസഫ് അവരെ കബളിപ്പിച്ചോ ? ബ്രിട്ടാസിന്റെ ചോദ്യത്തിന് രഞ്ജി പണിക്കരുടെ ഉത്തരം ഇങ്ങനെ…

പി ജെ ജോസഫ് അവരെ കബളിപ്പിച്ചതാണോ അതോ അവര്‍ സ്വയം കബളിപ്പിക്കപ്പെട്ടതാണോ എന്ന് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് രഞ്ജി പണിക്കര്‍ പറഞ്ഞ മറുപടി ഇങ്ങനെ.

പി ജെ ജോസഫിനാല്‍ കബളിപ്പിക്കപ്പെടുന്ന തരത്തിലുള്ള ബുദ്ധിയാണോ ഉമ്മന്‍ചാണ്ടിക്കും അതേപോലെ രമേശ് ചെന്നിത്തലയെ പോലെയുള്ള ആളുകള്‍ക്കോ ഉള്ളത്. അങ്ങനെ വില കുറച്ചു കാണാന്‍ പറ്റുമോ. പക്ഷേ, യാഥാര്‍ത്ഥ്യം കാണാതെപോയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലബാറിലുണ്ടായ മണ്ണൊലിപ്പ് ഇത്തവണ കെഎം മാണിയുടെ പാര്‍ട്ടിയെ പറഞ്ഞു വിടുന്ന ഈ സാഹചര്യത്തില്‍ ഉണ്ടായിക്കൂടാ എന്നില്ല. രഞ്ജിപണിക്കര്‍ പറഞ്ഞു. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടോ ഗ്രാഫിലാണ് രഞ്ജിപണിക്കരുടെ പ്രതികരണം.

ഈ അഞ്ചു വര്‍ഷത്തിനിടെ നടന്ന മുന്നണി മാറ്റങ്ങള്‍.. യുഡിഎഫില്‍ ഉണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വന്നു. ശ്രേയംസ് കുമാറും ഇടതുപക്ഷത്തേക്ക് മാറി. കോണ്‍ഗ്രസിലെ രണ്ട് പ്രധാനപ്പെട്ട നേതാക്കളാണ് ഇവര്‍. ജോസ് കെ മാണിയുടെ പാര്‍ട്ടിയെ യുഡിഎഫില്‍ നിന്നും പറഞ്ഞയച്ചു എന്നു പറയുന്നത് സത്യത്തില്‍ യുഡിഎഫ് രാഷ്ട്രീയത്തിലെ നേതാക്കന്മാര്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ അബദ്ധം ആണ് എന്ന് തെളിയിക്കാന്‍ സാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പ് ആണിത്.

പി ജെ ജോസഫിനാല്‍ കബളിപ്പിക്കപ്പെടുന്ന തരത്തിലുള്ള ബുദ്ധിയാണോ ഉമ്മന്‍ചാണ്ടിക്കും അതേപോലെ രമേശ് ചെന്നിത്തലയെ പോലെയുള്ള ആളുകള്‍ക്കോ ഉള്ളത്. അങ്ങനെ വില കുറച്ചു കാണാന്‍ പറ്റുമോ. പക്ഷേ, യാഥാര്‍ത്ഥ്യം കാണാതെപോയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലബാറിലുണ്ടായ മണ്ണൊലിപ്പ് ഇത്തവണ കെഎം മാണിയുടെ പാര്‍ട്ടിയെ പറഞ്ഞു വിടുന്ന ഈ സാഹചര്യത്തില്‍ ഉണ്ടായിക്കൂടാ എന്നില്ല. രഞ്ജിപണിക്കര്‍ പറഞ്ഞു.

ബുദ്ധിമോശം ആയിരുന്നു അഥവാ അതിബുദ്ധിയായിരുന്നു അത് എന്നതാണ് ഏറ്റവും പ്രധാനം. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അതിന് പിന്നില്‍ മറ്റു ചില ബുദ്ധികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. കാരണം, കേരള കോണ്‍ഗ്രസിന്റെ സ്വാധീനം കെ എം മാണിയുടെ മരണത്തോടെ അസ്തമിച്ചു എന്നൊരു കണക്കുകൂട്ടലാണ് കോണ്‍ഗ്രസുകാര്‍ക്ക്. കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് അല്ലെങ്കില്‍ തിരുവിതാംകൂറിലെ കോണ്‍ഗ്രസുകാര്‍ക്ക് സെറ്റില്‍ ചെയ്യാന്‍ ഉണ്ടായിരുന്ന എല്ലാ കണക്കുകളും തീര്‍ക്കാനുള്ള, കോട്ടയം തിരിച്ചുപിടിക്കാനുള്ള ഒരു സന്ദര്‍ഭം എന്ന നിലയില്‍ അതിനെ കാണുകയും ചെയ്തു.

ബാര്‍ കോഴ കേസിനുശേഷം കെ എം മാണിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ എല്ലാം എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍, എല്‍ഡിഎഫ് ഇരുകൈയും നീട്ടി കെഎം മാണിയുടെ മകനെ സ്വീകരിക്കുമെന്ന് കണക്കുകൂട്ടാന്‍, രാഷ്ട്രീയത്തിന് അത്രയും ഫ്‌ലെക്‌സിബിലിറ്റി എല്ലാ മുന്നണികള്‍ക്കും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയി. രഞ്ജി പണിക്കര്‍ പറഞ്ഞു.

എന്റെ അടുത്ത് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു, ഇടതുപക്ഷം ഇത്ര വേഗത്തില്‍ ജോസ് കെ മാണിയെ ചേര്‍ത്തുപിടിക്കും എന്ന് അവര്‍ ഒരിക്കലും വിചാരിച്ചില്ല എന്ന് എന്നോട് കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടുണ്ട്, ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

ചരിത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് അവരുടേത്. രഞ്ജി പണിക്കര്‍ പറഞ്ഞു. കെ കരുണാകരനെ ഇടതുപക്ഷം സ്വീകരിച്ചിട്ടുണ്ട്. കെ കരുണാകരന്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ അന്ന് യുഡിഎഫിലെ 20 പേര്‍ ഞങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആണെന്ന് വി എസ് അച്യുതാനന്ദന്‍ ആണ് പറഞ്ഞത്. രാഷ്ട്രീയത്തില്‍ മുന്നണി മാറ്റങ്ങള്‍ പാര്‍ട്ടികള്‍ മുന്നണി മാറിയത് സംബന്ധിച്ച് ചരിത്രം പരിശോധിച്ചാല്‍ സിപിഐയും സിപിഐഎമ്മും രണ്ടായി പിളര്‍ന്ന് എത്ര വര്‍ഷം കഴിഞ്ഞു ഒന്നിച്ചു നില്‍ക്കാന്‍. രഞ്ജി പണിക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here