യുഡിഎഫിന്റെ കെട്ടുറപ്പ് എന്നത് പലപ്പോഴും കാല്പനികമോ സാങ്കല്പികമോ ആയ ഒന്നാണ് എന്ന് രഞ്ജി പണിക്കര്‍. എന്തൊക്കെ ആയിരിക്കാം ഈ തിരഞ്ഞെടുപ്പിലെ മറ്റു ഘടകങ്ങള്‍ ? യുഡിഎഫിന്റെ കെട്ടുറപ്പ്, വിശ്വാസ്യത എന്നിവ കൂടി പരീക്ഷിക്കപ്പെടുന്ന ഒരു വേളയാണിത്. ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് രഞ്ജി പണിക്കരുടെ മറുപടി ഇങ്ങനെയായിരുന്നു. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പ്രത്യേക പരിപാടിയായ വോട്ടോഗ്രാഫിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഡിഎഫിന്റെ കെട്ടുറപ്പ് എന്നത് പലപ്പോഴും കാല്പനികമോ സാങ്കല്പികമോ ആയ ഒന്നാണ്. യുഡിഎഫിനെ കൂട്ടിച്ചേര്‍ക്കുന്ന ഘടകം എന്നത് ഭരണമാണ്. യുഡിഎഫില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഉണ്ടായ കെട്ടുറപ്പിനെ സംബന്ധിച്ച കെട്ടു പൊട്ടിയത് ഭരണം ഇല്ലാത്തതുകൊണ്ടാണെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.
ഭരണം ഉണ്ടായിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു അത്. ആ കെട്ടു പൊട്ടലുകള്‍ എല്ലാകാലത്തും യുഡിഎഫില്‍ ഉണ്ട്. അനിശ്ചിതത്വങ്ങള്‍ ഉണ്ട് ഉള്‍പോരുകള്‍ ഉണ്ട്. ഘടക കക്ഷികള്‍ തമ്മിലുള്ള ഭിന്നതകള്‍ ഉണ്ട്. ഭരണം എന്നുപറയുന്ന ഒരു മാന്ത്രിക വടി കൊണ്ട് ഒരു പശയില്‍ ഒട്ടിയിരിക്കുന്ന ഒരു സാധനം ആണല്ലോ യുഡിഎഫ്.
ഇത്രയും ശക്തമായ ഒരു ഫെവികോള്‍ വേറെ ആരും കണ്ടുപിടിച്ചിട്ടില്ല എന്ന് ജോണ്‍ ബ്രിട്ടാസ് പരിഹാസരൂപേണ പറഞ്ഞു. അതിനു മറുപടിയായി, ഇല്ലില്ല ഭരണമാണ് ഏറ്റവും വലിയ ഫെവികോള്‍ എന്നാല്‍ രഞ്ജിപണിക്കര്‍ മറുപടി നല്‍കി.
Get real time update about this post categories directly on your device, subscribe now.