മുഹമ്മദ് റിയാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം; ബേപ്പൂരിൽ തിരയിളക്കം തീർത്ത് സീതാറാം യെച്ചൂരിയുടെ പര്യടനം

ബേപ്പൂരിൽ തിരയിളക്കം തീർത്ത് സി പി എ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പര്യടനം. തെരഞ്ഞെടുപ്പിൽ, കേരളം ചരിത്രം സൃഷ്ടിച്ച് ഇന്ത്യയ്ക്ക് മാതൃകയാവുമെന്ന് യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി ജെ പി യുമൊത്ത് കേരളത്തിൽ കോൺഗ്രസ് ഒത്തുകളിക്കുകയാണെന്നും യെച്ചൂരി ബേപ്പൂരിലെ എല്‍ഡിഎഫ് റാലിയിൽ പറഞ്ഞു.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റും ബേപ്പൂരിലെ ഇടത് സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫറോക്ക് മണ്ണൂരിലെത്തിയ സീതാറാം യെച്ചൂരി ആവേശ തിര തീർത്താണ് മടങ്ങിയത്. തുറന്ന വാഹനത്തിൽ യെച്ചൂരിയേയും മുഹമ്മദ് റിയാസിനേയും ചുവപ്പ് വളണ്ടിയർമാർ വേദിയിലേക്ക് ആനയിച്ചു.

ഇന്ത്യൻ രാഷ്ടീയത്തിന് പുതിയ ദിശാബോധം നൽകാൻ കേരളത്തിന് കഴിയണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളം ഇത്തവണ ചരിത്രം സൃഷ്ടിക്കും. പുതിയ കേരള സൃഷ്ടിക്കായി പ്രവർത്തിച്ച സർക്കാരാണ് എല്‍ഡിഎഫിന്‍റേത്. രാജ്യത്തിന് മാതൃകയായ സർക്കാർ തുടരണമെന്ന് യെച്ചൂരി പറഞ്ഞു.

ഭരണഘടന തകർക്കുന്ന നിലപാടുമായി മോദി സർക്കാർ മുന്നോട്ട് പോകുകയാണ്.
സി എ എ ക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷം മുന്നിലുണ്ടായിരുന്നു. ബി ജെ പി.
വർഗ്ഗീയ വിഭജനത്തിന് ശ്രമിക്കുകയാണ്.

ഇതിന് മറുപടിയാവണം കേളത്തിലെ എല്‍ഡിഎഫ് വിജയം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എല്‍ഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുമ്പോൾ കോൺഗ്രസ് അവരുമായി ഒത്തു കളിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ് വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു. എൽ ഡി എഫ് നേതാക്കളും റാലിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News