കോണ്‍ഗ്രസിനെ യഥാര്‍ത്ഥ വഴിയിലേക്ക് കൊണ്ടുവരാന്‍ ഒരുപാട് പ്രയത്നിച്ചു അത് വിജയിക്കുന്നില്ല എന്ന ബോധ്യം വന്നപ്പോള്‍ പൂര്‍ണ്ണ പരാജയം സമ്മതിച്ച് കപ്പം വെച്ച് കീഴടങ്ങി കോണ്‍ഗ്രസില്‍ നിന്ന് മാറിനില്‍ക്കുക എന്ന തീരുമാനത്തിലേക്ക് പോയതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി എം സുരേഷ് ബാബു. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ന്യൂസ് ആന്റ് വ്യൂസ് ചര്‍ച്ചയിലാണ് സുരേഷ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്.
കാലങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഈയൊരു രാഷ്ട്രീയ അപഭ്രംശത്തെ നയിക്കാന്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള വിഷമം ഓര്‍ത്ത് ഞാന്‍ കോണ്‍ഗ്രസില്‍ നിന്നും മാറിനില്‍ക്കുന്ന ഒരു സമീപനം സ്വീകരിച്ചു എന്നുവേണം അതിനെ കരുതാനെന്നും സുരേഷ് ബാബു പറഞ്ഞു.
സുരേഷ് ബാബുവിന്‍റെ വാക്കുകളിലൂടെ….
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിചലനം ഉണ്ടായി തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. അത് അനുഭവപ്പെടുന്ന സമയത്ത് പെട്ടെന്നുതന്നെ അതിനോട് പ്രതികരിച്ച് പുറത്തു പോകുക എന്ന് പറയുന്നത് ഒരു പക്വതയുള്ള വ്യക്തികള്‍ക്ക് യോജിച്ചതല്ലല്ലോ.
അതുകൊണ്ട് ഞാനൊക്കെ അതിനകത്ത് നിന്നുകൊണ്ട് ഒരുപടി പ്രയത്‌നങ്ങളും അധ്വാനങ്ങളും കോണ്‍ഗ്രസിനെ യഥാര്‍ത്ഥ വഴിയിലേക്ക് കൊണ്ടുവരാന്‍ ഉള്ള ഒരു ശ്രമവും നടത്തി നോക്കി. അത് വിജയിക്കുന്നില്ല എന്ന ബോധ്യം വന്നപ്പോള്‍ പൂര്‍ണ്ണ പരാജയം സമ്മതിച്ച് കപ്പം വെച്ച് കീഴടങ്ങി കോണ്‍ഗ്രസില്‍ നിന്ന് മാറിനില്‍ക്കുക എന്ന തീരുമാനത്തിലേക്ക് പോയതാണ്.
പൊടുന്നനെയുള്ളതല്ല. എന്തെങ്കിലും ഒരു പ്രത്യേക വികാരത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതല്ല. കാലങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഈയൊരു രാഷ്ട്രീയ അപഭ്രംശത്തെ നയിക്കാന്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള വിഷമം ഓര്‍ത്ത് ഞാന്‍ കോണ്‍ഗ്രസില്‍ നിന്നും മാറിനില്‍ക്കുന്ന ഒരു സമീപനം സ്വീകരിച്ചു എന്നുവേണം അതിനെ കരുതാന്‍.
കോണ്‍ഗ്രസിലെ അപച്യുതിക്ക് കാരണക്കാരായിട്ടുള്ള ആളുകളുടെ വ്യക്തിഗതമായ പരാമര്‍ശത്തിലേക്ക് മുതിരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരാണ്, ആരൊക്കെയാണ് കോണ്‍ഗ്രസിന്റെ അപച്യുതിക്ക് കാരണക്കാര്‍ എന്നുള്ളത് കേരളീയ പൊതു സമൂഹത്തിന് വളരെ വ്യക്തമായി അറിയാവുന്നതാണ്.
കോണ്‍ഗ്രസിനെ ആവശ്യമുള്ള നേതാക്കന്മാര്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. എന്നെ അവര്‍ക്ക് ആവശ്യം ഇല്ല എന്ന് തോന്നിയതുകൊണ്ട് എന്നെ മാറ്റിവെച്ച് വേറെ ആളുകളെ കൊണ്ടുവന്നു. അവര്‍ എത്രത്തോളം ജനസമ്മതന്‍ ആണ് ജനകീയനാണ് എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്.
എന്നെപ്പോലെ തന്നെ മാറ്റിനിര്‍ത്തപ്പെട്ട ഒരാളാണ് ശ്രീമാന്‍ കെ പി കുഞ്ഞിക്കണ്ണന്‍. അദ്ദേഹം പഴയ ഉദുമ എംഎല്‍എ ആയിരുന്നു. കെപിസിസിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ഞാന്‍ എറണാകുളം ജില്ലയുടെ ചുമതലയും അദ്ദേഹം മലപ്പുറം ജില്ലയുടെ ചുമതലയും വഹിച്ചിട്ടുള്ള ആളാണ്. ഞങ്ങള്‍ രണ്ടുപേരും മാറ്റിനിര്‍ത്തപ്പെട്ട ആളുകളാണ്. സുരേഷ് ബാബു പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.