
സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്ക്ക് നാഷണല് ക്വാളിറ്റി അഷ്വറന്സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകരം ലഭിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് വിഭാഗത്തിലും കേരളം ഒന്നാമതാണെന്ന് ടീച്ചര്‍ പറഞ്ഞു.
കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള് രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്ക്ക് നാഷണല് ക്വാളിറ്റി അഷ്വറന്സ് സ്റ്റാന്ഡേര്ഡ് (എന്.ക്യു.എ.എസ്) അംഗീകരം ലഭിച്ചു.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില് ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിനാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്ഗോഡ് കയ്യൂര് രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര് കരസ്ഥമാക്കി ഇന്ത്യയില് തന്നെ ഒന്നാം സ്ഥാനത്താണ്.
അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര് വിഭാഗത്തിലും കേരളം ഒന്നാമതാണ്. ഇന്ത്യയില് ഏറ്റവും കൂടുതല് എന്.ക്യു.എ.എസ്. അംഗീകാരം ലഭിച്ച സംസ്ഥാനമാണ് (18 കേന്ദ്രങ്ങള്) കേരളം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here