പത്തനംതിട്ടയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ സ്വീകരണം

പത്തനംതിട്ടയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവല്ലയും റാന്നിയിലും മുഖ്യമന്ത്രിയെ കാത്തിരുന്നത് അഭൂതപൂർവ്വമായ ജനക്കൂട്ടം.

എൽഡിഎഫിനെ സംഘാടന മികവിന് മുഖ്യമന്ത്രിയുടെ ജനസ്വീകാര്യത യുടെയും തെളിവായി മാറുകയാണ് പൊതുയോഗ വേദിയിൽ എത്തുന്ന ജനക്കൂട്ടം.  ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ആളുകൾ തടിച്ചുകൂടിയത് ആരുടെ പ്രസംഗം കേൾക്കാനാണ്.

സംശയലേശമന്യേ ആർക്കും പറയാം അത് മുഖ്യമന്ത്രി പിണറായി വിജയൻ യോഗങ്ങൾക്ക് തന്നെയാണെന്ന് . 2021 ലെ പൊതു തിരഞ്ഞെടുപ്പിൽ വിധി എന്ത് തന്നെ ആണെങ്കിലും ഈ ഉത്തരം ഇനി മാറില്ല .

കേരളത്തിൻറെ മറ്റു ജില്ലകളുടെ തനിയാവർത്തനം തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പത്തനംതിട്ടയിലെ പര്യടന വേദികളിലും കണ്ടത് . മുഖ്യമന്ത്രി എത്തുന്നതിനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജനങ്ങൾ തിരുവല്ലയിലും റാന്നിയിലും സ്ഥലം പിടിച്ചു കഴിഞ്ഞിരുന്നു.

ഇരിപ്പിടം കിട്ടാത്തവർ തിങ്ങിക്കൂടി നിന്നു. മറ്റുചിലർ മതിലിനു മുകളിലും സമീപത്തെ ഉയർന്ന കെട്ടിടങ്ങളിലും ഇരിപ്പിടം കരസ്ഥമാക്കി. യോഗ സ്ഥലത്തെത്തിയ പി സി ചാക്കോ തൻ്റെ സ്വദസിദ്ധമായ ശൈലിയിൽ പ്രസംഗിച്ച് പ്രവർത്തകരെ ആവേശം കയറ്റി .

ഇതിനിടയിൽ മുഖ്യമന്ത്രിയുടെ കാറിന് ഇരമ്പം ദൂരെനിന്നു കേട്ടപ്പോൾ തന്നെ ജനം ഇളകി മറിയാൻ തുടങ്ങി .മുദ്രാവാക്യം വിളികൾക്ക് നടുവിലൂടെ കേരളത്തിൻ്റെ ക്യാപ്റ്റൻ വേദിയിലേക്ക് .. നൂറായിരം കൈകളിൽ എടുത്തുയർത്തിയ മൊബൈൽഫോണുകൾ മുഖ്യമന്ത്രിയുടെ ചലനങ്ങൾ സൂക്ഷ്മമായി പകർത്തുന്നുണ്ടായിരുന്നു .

യുഡിഎഫിൻ്റെ വേദികളിൽ കാണുന്നതുപോലെ വ്യക്തിപരമായ ആക്രമണമോ വെല്ലുവിളികളെ ഇല്ല സർക്കാരിൻറെ ഭരണ നേട്ടങ്ങൾ എടുത്തുപറയുന്നു, ഭക്ഷ്യകിറ്റും ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതും പരാമർശിക്കുമ്പോൾ ജനക്കൂട്ടം നിർത്താതെ കയ്യടിക്കുന്നുണ്ടായിരുന്നു .

റാന്നിയിലെ LDF സ്ഥാനാർത്ഥി പ്രമോദ് നാരായണനെ ശിരസിൽ കൈവെച്ച് അനുഗ്രഹിച്ചു. വേദിയിൽ മുഖ്യമന്ത്രിയെ കാണാൻ എത്തിയ കുരുന്നിനോട് കുശലം പറഞ്ഞ് ഒടുവിൽ അടുത്ത സ്ഥലത്തേക്ക് .

ധർമടത്തെ പര്യടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആരംഭിച്ച അശ്വമേധ യാത്ര മധ്യതിരുവിതാംകൂറിൽ എത്തുമ്പോൾ സർക്കാരിൻ്റെയും , LDF ൻ്റെയും മുഖ്യമന്ത്രിയുടെയും ജനസ്വീകാര്യത യുടെ തെളിവായി മാറുകയാണ് നിറഞ്ഞ് കവിയുന്ന ആൾകൂട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News