കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അടിസ്ഥാന ധാരണപോലുമില്ലാതെ ബിജെപി ദേശിയ നേതൃത്വം

കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെപറ്റി അടിസ്ഥാന ധാരണപോലുമില്ലാതെ ബിജെപി ദേശിയ നേതൃത്വം. 5 വർഷത്തിനെടെ കേരളത്തിൽ വികസന പ്രവർത്തനം നടന്നിട്ടില്ലെന്നരോപിച്ചാണ് ദേശിയ തലത്തിൽ കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമവുമായി ബിജെപി നേതാവ് ഗോപാൽ കൃഷ്ണ അഗർവാൾ രംഗത്തെത്തിയത്.

അഞ്ചു വർഷത്തെ കേരളാ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ  ഇകഴ്ത്തിക്കാട്ടാൻ ഉള്ള  ശ്രമവുമായി ബിജെപി ദേശിയ നേതൃത്വം. കേരളത്തിൽ വികസനങ്ങൾ നടന്നിട്ടിലെന്ന അഭിപ്രായവുമായി എത്തിയ ബിജെപി നേതാവ് ഗോപാൽ കൃഷ്ണ അഗർവാൾ കേരളത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാതെയായിരുന്നു പത്രസമ്മേളനം നടത്തിയത്

കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ഉത്തർ പ്രദേശുമായി താരതമ്യപ്പെടുത്തുമ്പോൾ വികസന കാര്യങ്ങളിൽ കേരളം വളരെ പിന്നിലാണെന്ന് പറഞ്ഞ ഗോപാൽ കൃഷ്ണ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഒഴിഞ്ഞു മാറുകയായിരുന്നു.

സുസ്ഥിര വികസന സൂചികയിൽ രാജ്യത്ത് ഒന്നാമതായുള്ള സംസ്ഥാനം, കുറഞ്ഞ മാതൃ മരണനിരക്കുള്ള സംസ്ഥാനം, ജീവിത ശൈലി രോഗ പ്രതിരോധത്തിന് ഉള്ള ഐക്യരാഷ്ട്രസഭ പുരസ്‌കാരം നേടിയ സംസ്ഥാനം, രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം എന്നിവ ഉൾപ്പടെ ദേശിയ അന്തർദേശിയ തലത്തിൽ കേരളം തലയുയർത്തി നിൽക്കുമ്പോഴാണ് കേരളത്തെ പറ്റി ഒരു ധാരണയുമില്ലാതെ ബിജെപി നേതാക്കൾ എത്തുന്നത്.

കേരളം 5 വർഷത്തിനുള്ളിൽ നേടിയെടുത്ത നേട്ടങ്ങളിൽ ഏതെങ്കിലും ഒന്ന് ഗുജറാത്തോ ഉത്തർ പ്രദേശോ നേടിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഗോപാൽ കൃഷ്ണ ഒഴിഞ്ഞു മാറി. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ അന്തർദേശിയ തലത്തിൽ വരെ അനുമോദിക്കുമ്പോളാണ് ബിജെപി പ്രതിനിധികൾ കണ്ണടച്ച് ഇരുട്ടാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News