സോളാർ കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് തീരുമാനം രണ്ടു ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി. സിബിഐ ആസ്ഥാനത്തു ഹാജരായ ശേഷമാണ് പരാതിക്കാരിയുടെ പ്രതികരണം. കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ശക്തമെന്നും തന്നെ വധിക്കാൻ പോലും ശ്രമം ഉണ്ടായെന്നും പരാതിക്കാരി വ്യക്തമാക്കി.
ഇന്ന് രാവിലയോടെയാണ് പരാതിക്കാരി ദില്ലി സിബിഐ ആസ്ഥാനത്ത് എത്തിയത്.
സിബിഐ ഡയറക്റ്റർ വൈസി മോദിയുമായി കൂടിക്കാഴ്ച നടത്തിയ പരാതിക്കാരി സോളാർ ലൈംഗിക പീഡനക്കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ചു രണ്ട് ദിവസത്തിനകം നിലപാട് അറിയാമെന്ന് പ്രതികരിച്ചു.
ചില വിവരങ്ങൾ പുറത്തുപറയരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ശക്തമെന്നും തനിക്കെതിരെ വധശ്രമം പോലുമുണ്ടായെന്നും പരാതിക്കാരി വ്യക്തമാക്കി
അതേ സമയം തെരഞ്ഞെടുപ്പ് ആകുമ്പോഴാണ് സോളാർ കേസ് വരുന്നതെന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിന് മറുപടിയും നൽകി. മുളളപ്പള്ളിക്ക് അങ്ങനെ തോന്നുന്നതാകാം എന്നും മുള്ളപ്പള്ളിക്ക് കെപിസിസി അധ്യക്ഷനാകാൻ യോഗ്യത ഇല്ലെന്നുമാണ് പരാതിക്കാരിയുടെ പ്രതികരണം.
സിബിഐ അന്വേഷണം സംബന്ധിച്ചു തീരുമാനം ആയ ശേഷമേ ദില്ലിയിൽ നിന്നും കേരളത്തിലേക്ക് പോകു എന്നും പരാതിക്കാരി വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.