ജസ്റ്റിസ് എന്‍.വി. രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ

ജസ്റ്റിസ് എന്‍.വി. രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ശുപാര്‍ശഫയല്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി.

അടുത്ത മാസം 23നാണ് എസ്.എ. ബോബ്ഡെ വിരമിക്കുന്നത്. ശുപാര്‍ശ അംഗീകരിച്ചാല്‍ ജസ്റ്റിസ് എന്‍.വി. രമണ രാജ്യത്തിന്റെ 48 ആം ചീഫ് ജസ്റ്റിസാകും. അടുത്ത വര്‍ഷം ഓഗസ്റ്റ് 26 വരെ കാലാവധി ലഭിക്കും.

അതേസമയം, ശുപാര്‍ശക്ക് പിന്നാലെ അമരാവതി ഭൂമി ഇടപാടില്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി, രമണയ്‌ക്കെതിരെ നല്‍കിയ പരാതികള്‍ സുപ്രിംകോടതി തള്ളികളയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here