പോളിങ് ബൂത്ത് എങ്ങനെ അറിയാം?

സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS <space> <EPIC No> എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാല്‍ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും 1950 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും മുഖ്യ പോളിങ് ബൂത്തുകളുടേയും ഓക്സിലിയറി പോളിങ് ബൂത്തുകളുടേയും ആകെ പോളിങ് ബൂത്തുകളുടേയും എണ്ണം ചുവടെ
(നിയമസഭാ മണ്ഡലത്തിന്റെ പേര് : മുഖ്യ പോളിങ് ബൂത്തുകളുടെ എണ്ണം + ഓക്സിലിയറി പോളിങ് ബൂത്തുകളുടെ എണ്ണം = ആകെ പോളിങ് ബൂത്തുകള്‍ എന്ന ക്രമത്തില്‍)

വര്‍ക്കല : 197 + 78 = 275
ആറ്റിങ്ങല്‍ : 206 + 101 = 307
ചിറയിന്‍കീഴ് : 199 + 104 = 303
നെടുമങ്ങാട് : 210 + 90 = 300
വാമനപുരം : 212 + 76 = 288
കഴക്കൂട്ടം : 166 + 130 = 296
വട്ടിയൂര്‍ക്കാവ് : 172 + 143 = 315
തിരുവനന്തപുരം : 178 + 130 = 308
നേമം : 181 + 130 = 311
അരുവിക്കര : 210 + 55 = 265
പാറശാല : 215 + 103 = 318
കാട്ടാക്കട : 189 + 98 = 287
കോവളം : 216 + 107 = 323
നെയ്യാറ്റിന്‍കര : 185 + 83 = 268

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News