സ്ഥാനാര്‍ഥികളുടെ ചെലവുമായി ബന്ധപ്പെട്ട ആദ്യ പരിശോധന മാര്‍ച്ച് 25, 26 തീയതികളില്‍

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ ആദ്യ പരിശോധന മാര്‍ച്ച് 25, മാര്‍ച്ച് 26 തീയതികളില്‍ നടക്കും. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു പരിശോധന.

മാര്‍ച്ച് 25 ന് വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാറശാല, കാട്ടാക്കട മണ്ഡലങ്ങളിലേയും നാളെ (മാര്‍ച്ച് 26) ചിറയിന്‍കീഴ്, അരുവിക്കര, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങളുടേയും പരിശോധന നടക്കും.

അതേസമയം, പൊതുജനങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിന് ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ ജനറല്‍ ഒബ്സര്‍വര്‍ എച്ച്.കെ. ശര്‍മ 25 മാര്‍ച്ച് രാവിലെ 10 മുതല്‍ 11 വരെ നടത്താനിരുന്ന സിറ്റിങ് മാറ്റിവച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടക്കുന്നതിനാലാണിത്. തുടര്‍ന്നുള്ള തീയതികളില്‍ സിറ്റിങ് ഉണ്ടായിരിക്കുമെന്ന് വരണാധികാരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News