നടപ്പിലാക്കാമെന്ന് ഉറപ്പില്ലാത്ത പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി

നടപ്പിലാക്കാമെന്ന് ഉറപ്പില്ലാത്ത പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് എന്‍ ഡി എയുടെ പ്രകടന പത്രിക പുറത്തിറക്കി. ദിനംപ്രതി പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ബിജെപി കേരളത്തില്‍ ഭരണത്തിലെത്തിയാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ഇത്രയും കാലം കേന്ദ്രം ഭരിച്ചിട്ടും നടപ്പിലാക്കാത്തകാര്യങ്ങള്‍ കേരളത്തില്‍ ഭരണത്തിലെത്തിയാല്‍ ഏങ്ങനെ നടപ്പാക്കുമെന്ന് പ്രകടനപത്രികക്കെതിരെ ആക്ഷേപമുയരുകയാണ്.

കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത എന്‍ഡിഎയുടെ പ്രകടന പത്രിക വായിച്ചാല്‍ ആരും മൂക്കത്ത് വിരല്‍വയ്ക്കും. ക്ഷേമ പെന്‍ഷന്‍ 3500രൂപ നല്‍കുമെന്നാണ് ബി ജെപിയുടെ വാഗ്ദാനം എന്നാല്‍ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഈ തുക പെന്‍ഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നത് വ്യക്തം. ബിപി എല്‍ കുടുംബങ്ങള്‍ക്ക് 6 ഗ്യാസ് സിലണ്ടര്‍ നല്‍കുമെന്നാതാണ് മറ്റൊന്ന്.

പാചക വാതക സബ്‌സീഡിപോലും കൃത്യമായി നല്‍കാതെ വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളെ നട്ടംതിരിക്കുന്ന ബിജെപിയാണ് ഇത് പറയുന്നതെന്ന് ജനങ്ങള്‍ മനസിലാക്കും. ദിനംപ്രതി പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി ജെ പി വിജയിച്ച് വന്നാല്‍ 60നും 65നും ഇടയില്‍ പെട്രോളും ഡീസലും നല്‍കുമെന്നും പറയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊലപാതകകേസുകളില്‍ പ്രതികളായ ബി ജെ പി രാഷ്ട്രീയകൊലപാതകം അവസാനിപ്പിക്കുമെന്നും പ്രകടനപത്രികയിലൂടെ പറയുന്നു.  രാജ്യത്തെതന്നെ കുത്തകകള്‍ക്ക് തീറെഴുതുന്ന ബിജെപി ബ്ലേഡ്  കമ്പിനികള്‍ക്കെതിരെ നിയമം കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നുവെന്നതാണ് അടുത്തത്.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോഹന വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം പ്രഖ്യാപനങ്ങള്‍ കാണുമ്പോള്‍ ബി ജെ പി നേതാവ് ശ്രീധരന്‍ പിള്ള പറഞ്ഞത് സത്യമാണെന്ന് തോന്നും പ്രകടനപത്രികയൊക്കെ കോമഡിയാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ എന്നുമായിരുന്നു ശ്രീധരന്‍ പിള്ള നേരത്തെ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News