കോവിഡ് കാലത്ത് കേരളത്തിലെ പിണറായി വിജയൻ സർക്കാരിൻ്റെ കരുതലിനെ പ്രശംസിച്ച് യു പിലെ അതിഥി തൊഴിലാളിയുടെ അനുഭവം പങ്കുവെച്ച് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി.
കോവിഡ് മാഹാമാരിയുടെ കാലത്ത് അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റും ഭക്ഷണവും ,ബേഗും ചെരിപ്പും വസ്ത്രവും നല്കിയാണ് പിണറായി വിജയൻ സർക്കാർ നാട്ടിലേക്ക് യാത്രയാക്കിയത്.
ഇത് ലോകത്തിന് മാതൃകയാണെന്നും സുഭാഷിണി അലി പറഞ്ഞു.നാദാപുരം കൈവേലിയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സുഭാഷിണി അലി.
സ്ഥാനാർത്ഥി ഇ.കെ.വിജയൻ, സി പി ഐ ദേശിയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി തുടങ്ങിയവർ സംസാരിച്ചു.
Get real time update about this post categories directly on your device, subscribe now.