“മറക്കാനാവില്ല മോളേ.. പ്രളയകാലത്ത് ഞങ്ങളെ രക്ഷിച്ച മാലാഖയാണിത്….

“മറക്കാനാവില്ല മോളേ… പ്രളയകാലത്ത് ഞങ്ങളെ രക്ഷിച്ചത് കുഞ്ഞാ” വോട്ടു ചോദിച്ച് കോഴഞ്ചേരി കീഴുകര കയ്യാലക്കകത്ത് കോളനിയിലെത്തിയ വീണാ ജോർജിനെ സ്വീകരിച്ച കയ്യാലക്കകത്ത് ശാരദാ ഏബ്രഹാം പറഞ്ഞു. 2018 ൽ ഉരുൾപൊട്ടി ഒഴുകിയെത്തിയ മലവെള്ളത്തിൽ നിന്നും കടത്തു വള്ളം എത്തിച്ച് രക്ഷിക്കുക മാത്രമല്ല, ക്യാമ്പൊരുക്കി എല്ലാ സഹായം ചെയ്യാനും മുന്നിൽ നിന്ന വീണാ ജോർജിനെ ഞങ്ങക്ക് മരിക്കും വരെ മറക്കില്ല. കയ്യാലക്കത്ത് ശാന്താകൃഷ്ണനും, അച്ചാമ്മ ഫ്രാൻസിസും, അംബികാ കുമാരിയുമൊക്കെ കൈയിൽ കരുതിയ റോസാപ്പൂക്കൾ നൽകി നയം വ്യക്തമാക്കി.

ഇടത്തിൽ ഇ ടി സൈമണ് കെട്ട കാലത്ത് പട്ടിണിക്കിടാത്ത സർക്കാരിനെ കുറിച്ചാണ് പറയാനുള്ളത്. വെണ്ണപ്രപാറയിലെത്തിയ വീണയെ സ്വീകരിക്കാൻ കോളനിയിലെ എല്ലാവരും ഒത്തുചേർന്നിരുന്നു. കോഴഞ്ചേരി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് വെണ്ണപ്രപാറ. പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ടാങ്ക് ഇവിടെയാണ്. വീണാ ജോർജിനും കൂടെയെത്തിയവർക്കും പുത്തൻവീട്ടിൽ വിൽസൺ പീറ്ററും കുടുബവും നാരങ്ങാ വെള്ളം നൽകിയാണ് സ്വീകരിച്ചത്.

തമിഴ്നാട്ടിൽ നിന്നുമെത്തി രണ്ടു പതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന രാംഭവനിൽ രാസാത്തി ഇവിടെ താമസിക്കന്ന 10 ബന്ധു കുടുബങ്ങളുടെയും വോട്ട്‌ വീണാ ജോർജിനു തന്നെ എന്ന് അറിയിച്ചു. ഞങ്ങൾക്ക് അന്നം തരുന്ന സർക്കാരിനെ എങ്ങനെ മറക്കുമെന്നാണ് അവരെല്ലാം പറയുന്നത്.തുടർന്ന് കോഴഞ്ചേരി നഗരത്തിലും മറ്റു പ്രദേശങ്ങളിലും വോട്ട്‌ തേടി.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബാബു കോയിക്കലേത്ത്, എൻസിപി ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, ദേശീയ സമിതി അംഗം ചെറിയാൻ ജോർജ് തമ്പു, സിപിഐ ലോക്കൽ സെക്രട്ടറി എം എസ് പ്രകാശ് കുമാർ, കേരളാ കോൺഗ്രസ് മാണി നിയോജക മണ്ഡലം പ്രസിഡന്റ്‌ കുര്യൻ മടക്കൽ, ലതാ ചെറിയാൻ, ബിജിലി പി ഈശോ, എം കെ വിജയൽ, സോണി കൊച്ചുതുണ്ടിയിൽ, മിനി സുരേഷ്, ബിജോ പി മാത്യു, ക്രിസ്റ്റഫർ ദാസ്,എം എ കുര്യൻ, അനൂ തുടങ്ങിയവർ ഒപ്പമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News