കിറ്റും പെന്‍ഷനും; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ചെന്നിത്തല

സംസ്ഥാന സർക്കാരിൻ്റെ ഭക്ഷ്യ കിറ്റ്, പെൻഷൻ വിതണം എന്നിവക്കെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലശ്ശേരിയിലും ഗുരുവായൂരും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്നും  ചെന്നിത്തല പറഞ്ഞു. വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

കൊവിഡ് കാലത്ത് മലയാളിക്ക് ആശ്വാസമായ  സംസ്ഥാന സർക്കാരിൻ്റെ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്. വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവയുടെ വിതരണം  തടയാൻ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ  പറഞ്ഞു.
ബൈറ്റ്

തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ വോട്ട് വേണ്ട എന്ന് പറയുന്നത് നിഷേധാത്മക സമീപനമാണെന്ന ന്യായമാണ് ഇതിനായി ചെന്നിത്തല മുന്നോട്ട് വെക്കുന്നത്.
ബൈറ്റ്
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ബി ജെ പി ക്കായി വന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും എല്‍ഡിഎഫ് സര്‍ക്കാറിനെ കടന്നാക്രമിക്കുന്ന നിലയാണ് സ്വീകരിക്കുന്നത്. പരസ്പരം ആരോപണം ഉന്നയിക്കാൻ കോൺഗ്രസ്, ബി ജെ പി നേതാക്കൾ തയ്യാറാകുന്നില്ല.  കോ ലീ ബി സഖ്യം വീണ്ടും ആവർത്തിക്കും എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News