കിറ്റും, പെന്‍ഷനും വിതരണം ചെയ്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂക്ക് ചെത്തി കളയുമോ? ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി

പെന്‍ഷനും , കിറ്റും തടയണം എന്ന് രമേശ് ചെന്നിത്തല പറയുന്നത് കേള്‍ക്കാന്‍ ഇടയായെന്നും പെന്‍ഷനും ,കിറ്റും നല്‍കുന്നതില്‍ ചെന്നിത്തലക്ക് എന്താണ് ഇത്ര വെപ്രാളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കിറ്റും ,പെന്‍ഷനും വിതരണം ചെയ്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂക്ക് ചെത്തി കളയുമോ ?തിരഞ്ഞെടുപ്പ് പ്രമാണിച്ചല്ല കിറ്റ് വിതരണം
ഏപ്രിലില്‍ കൂടിയ തോതില്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ നേരത്തെ എടുത്ത തീരുമാനം ആണെന്നും മുഖ്യന്‍ വ്യക്തമാക്കി.

ഏപ്രില്‍ 4 ന് ഈസ്റ്റര്‍ ആണ് , ഏപ്രില്‍ 14 ന് വിഷുവും ഇത് കണക്കിലെടുത്താണ് വിതരണം. ചെന്നിത്തലക്ക് പാവങ്ങളെ ദ്രോഹിക്കാന്‍ ഉള്ള ജന വിരുദ്ധ മനസാണ്.

ഇടതുപക്ഷം എന്ത് പാതകം ചെയ്തതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കിറ്റും ,പെന്‍ഷനും ചെന്നിത്തലക്ക് കീ ജയ് വിളിക്കുന്നവര്‍ക്കും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപവുമുയര്‍ത്തിയിരുന്നു.

വിഷുവിന് മുമ്പ് കിറ്റ് കൊടുക്കുമെന്ന് പറയുന്നത് വോട്ടര്‍മാരെ സ്വധിനിക്കാനാണെന്നായിരുന്നു ചെന്നിത്തലയുടെ വാദം.

പരാജയം ഉറപ്പായപ്പോൾ വോട്ട് കിട്ടാനുള്ള ശ്രമം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊവിഡ് കാലത്ത് മലയാളിക്ക് ആശ്വാസമായ  സംസ്ഥാന സർക്കാരിൻ്റെ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്.

വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവയുടെ വിതരണം  തടയാൻ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ  പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News