വിഷു ആകും മുന്നേ കിറ്റ് കൊടുക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍; സൗജന്യ കിറ്റിനെതിരെ മുല്ലപ്പള്ളി

വിഷു ആകും മുന്നേ കിറ്റ് കൊടുക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെന്‍ഷനും കിറ്റ് വിതരണവും വോട്ട് പിടിക്കാനെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ കിറ്റ്, പെന്‍ഷന്‍ വിതണം എന്നിവക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കൊവിഡ് കാലത്ത് മലയാളിക്ക് ആശ്വാസമായ സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്.

വിഷു കിറ്റും ഏപ്രില്‍ മെയ് മാസങ്ങളിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആറിന് മുമ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവയുടെ വിതരണം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ചെന്നിത്തല വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. പെന്‍ഷനും , കിറ്റും തടയണം എന്ന് രമേശ് ചെന്നിത്തല പറയുന്നത് കേള്‍ക്കാന്‍ ഇടയായെന്നും പെന്‍ഷനും ,കിറ്റും നല്‍കുന്നതില്‍ ചെന്നിത്തലക്ക് എന്താണ് ഇത്ര വെപ്രാളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

കിറ്റും ,പെന്‍ഷനും വിതരണം ചെയ്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂക്ക് ചെത്തി കളയുമോ ?തിരഞ്ഞെടുപ്പ് പ്രമാണിച്ചല്ല കിറ്റ് വിതരണം ഏപ്രിലില്‍ കൂടിയ തോതില്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ നേരത്തെ എടുത്ത തീരുമാനം ആണെന്നും മുഖ്യന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here