ഒ.ടി.ടി നിയന്ത്രണം; തുടർനടപടി സ്​റ്റേ ചെയ്​ത്​ സുപ്രീംകോടതി

ഒ.​ടി.​ടി (ഓ​വ​ർ ദ ​ടോ​പ്) പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വി​വി​ധ ഹൈ​കോ​ട​തി​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ര​ജി​ക​ളി​ൽ തു​ട​ർ​ന​ട​പ​ടി സ്​​റ്റേ ചെ​യ്​​ത്​ സു​പ്രീം​കോ​ട​തി.

ഒ.​ടി.​ടി​ക​ൾ സം​ബ​ന്ധി​ച്ച്​ ഹൈ​കോ​ട​തി​ക​ളി​ലു​ള്ള ഹ​ര​ജി​ക​ളെ​ല്ലാം ഒ​ന്നാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്രം നേ​ര​ത്തേ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടും പ​ല ഹൈ​കോ​ട​തി​ക​ളി​ലും ഇ​പ്പോ​ഴും ഇ​ത്ത​രം കേ​സു​ക​ൾ പെ​ൻ​ഡി​ങ്​ ആ​ണെ​ന്ന്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴാ​ണ്​ സ്​​റ്റേ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

നേരത്തെ വാര്‍ത്താ പോര്‍ട്ടലുകളുടെയും ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെയും ഉള്ളടക്കനിയന്ത്രണം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനാണെന്ന് ന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിവര സാങ്കേതിക (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ്) ചട്ടങ്ങള്‍ക്കായുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താവിതരണ മന്ത്രാലയം നടപടികളില്‍ വ്യക്തത വരുത്തിയത്.

വാര്‍ത്താ വെബ്സൈറ്റുകള്‍, ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ എന്നിവയുടെ ധാര്‍മിക ചട്ടങ്ങള്‍, ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കം കാഴ്ചക്കാരുടെ പ്രായം അനുസരിച്ച് അഞ്ചായി തിരിക്കാനുള്ള നടപടികള്‍, ത്രിതല പരാതിപരിഹാര സംവിധാനം, കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ട സമിതി തുടങ്ങിയ കാര്യങ്ങളുടെ നടത്തിപ്പുചുമതല വാര്‍ത്താ വിതരണ മന്ത്രാലയത്തിനായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിനോ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണര്‍ക്കോ നല്‍കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News