കിളിമാനൂരിൽവാഹന അപകടത്തിൽ കോലിയക്കോട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

വെഞ്ഞാറമൂട് വാഹന അപകടത്തിൽ കോലിയക്കോട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കോലിയക്കോട് നേതാജി പുരം വി.ആർ.ഭവനിൽ വേണുഗോപാലൻ നായരുടെയും രാജേശ്വരിയുടെയും മകൻ കാർത്തിക് (19) ആണ് മരിച്ചത്. കിളിമാനൂർ പൊരുന്തമൺ എം ജി എം പോളിടെക്നിക് ഒന്നാം വർഷ വിദ്യാർഥിയാണ്.

ഇന്നലെ രാവിലെ 9.20ന് സംസ്ഥാന പാതയിൽ പൊരു ന്ത മണി നു സമീപമായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്.സുഹൃത്ത് കോലിയക്കോട് സ്വദേശി ആദർശ് (19) ൻ്റെ ബൈക്കിൽ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു.

ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റയാളെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആദർശ് നിസാര പരുക്കുകളോടെ രക്ഷപെട്ടു.കീർത്തന സഹോദരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News