നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വ്യാപാരിവ്യവസായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വ്യാപാരിവ്യവസായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനം നടത്തിയ എൽഡിഎഫ് സർക്കാറിനെ വീണ്ടും അധികാരത്തിൽ കൊണ്ട് വരേണ്ടത് വ്യാപാരവ്യവസായ മേഖലയുടെ പുരാഗതിക്ക് അനിവാര്യമാണെന്നും സമിതി നേതാക്കൾ പറഞ്ഞു.

ദുരിത കാലത്ത് പോലും ജനങ്ങളെ ചേർത്ത് പിടിക്കുന്ന പ്രവർത്തനമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്.വ്യാപാരികൾക്ക് ആശ്വാസം പകരുന്ന പല നടപടികളും എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയെന്ന് വ്യാപാരിവ്യവസായി സമിതി പ്രസിഡന്റ് വി കെ സി മമ്മദ് കോയ എം എൽ എ പറഞ്ഞു.വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുന്നതിനും വർദ്ധിപ്പിച്ച ആനുകുല്യങ്ങൾ സമയബന്ധിതമായി കുടിശിക തീർത്ത് വിതരണം ചെയ്യുന്നതിനും നടപടികൾ സ്വീകരിച്ചു.പ്രളയത്തിൽ സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് 5000 രൂപ വീതം നഷ്ടപരിഹാരം നൽകിയെന്നും വികെസി പറഞ്ഞു

എല്‍ഡിഎഫ്തയ്യാറാക്കിയ പ്രകടനപത്രികയിൽ വാണിജ്യ വ്യവസായ മേഖലക്ക് ഊന്നൽ നൽകുന്ന കർമ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികൾ എല്‍ഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും വികെസി പറഞ്ഞു. സമിതി നേതാക്കളായ സി കെ വിജയൻ, അബ്ദുൾ ഗഫൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here