കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന വിജിലൻസ് റിപ്പോർട്ട് അഴീക്കോട് മണ്ഡലത്തിൽ യു ഡി എഫിന് തിരിച്ചടിയാകുന്നു

കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന വിജിലൻസ് റിപ്പോർട്ട് അഴീക്കോട് മണ്ഡലത്തിൽ യു ഡി എഫിന് തിരിച്ചടിയാകുന്നു.ഷാജി അഴീക്കോട് മണ്ഡലത്തിന് നാണക്കേടുണ്ടാക്കി എന്നാണ് വോട്ടർമാരുടെ പ്രതികരണം

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഷാജിക്ക് എതിരായ വിജിലൻസ് റിപ്പോർട്ട് പുറത്ത് വന്നത് അഴീക്കോട് മണ്ഡലത്തിലെ യു ഡി എഫ് ക്യാംപിന്റെ ആവേശം കെടുത്തി.വിജിലൻസ് റിപ്പോർട്ടിന് പിന്നാലെ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും മണ്ഡലത്തിൽ സജീവ തിരഞ്ഞെടുപ്പ് ചർച്ചയായിരിക്കുകയാണ്.ഷാജി അഴീക്കോടിന് നാണക്കേടുണ്ടാക്കി എന്നാണ് വോട്ടർമാരുടെ പ്രതികരണം
(ബൈറ്റ് )
അഴീക്കോട് സ്‌കൂളിന് പ്ലസ് ടു | അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ ഷാജിക്ക് എതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.അതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദന കേസിലും വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.അഴീക്കോട് മണ്ഡലത്തിലെ വികസന മുരടിപ്പിനൊപ്പം അഴിമതിയും യു ഡി എഫിന് തിരിച്ചടിയാകുമെന്ന് വോട്ടർമാർ ചൂണ്ടിക്കാട്ടുന്നു.
(ബൈറ്റ്)
വിജിലൻസ് നടപടികൾ രാഷ്ട്രീയ പ്രേരിതം എന്നാണ് കെ എം ഷാജിയുടെ ന്യായീകരണം.എന്നാൽ ഇത് വോട്ടർമാർ വിശ്വാസത്തിൽ എടുക്കുന്നില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News