രാജ്യത്തെ 10 ഹോട്സ്പോട്ടുകളിൽ 9 എണ്ണവും മഹാരാഷ്ട്രയിൽ; ഇന്ന് 31,855 പുതിയ കോവിഡ് കേസുകൾ;

മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഏക ദിന കേസുകളാണ് ഇന്ന് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ബുധനാഴ്ച 31,855 പുതിയ കോവിഡ് -19 കേസുകളും 95 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 15,098 രോഗികൾ സുഖം പ്രാപിച്ചു. നിലവിൽ സംസ്ഥാനത്ത് 2,47,299 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗമുക്തി നേടിയവർ 22,62,593
മരണസംഖ്യ 53,684 .

മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 88.21 ശതമാനമാണ്, അതേസമയം മരണനിരക്ക് 2.09 ശതമാനമാണ്.

ഇത് വരെ മഹാരാഷ്ട്രയിൽ 1,87,25,307 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്. പരിശോധനയിൽ 25,64,881 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 12,68,094 പേർ ഹോം ക്വാറന്റൈനിലും 13,499 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലുമായി ചികിത്സയിലാണ്.

ഇന്ന് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത മുനിസിപ്പൽ കോർപ്പറേഷനുകൾ:

മുംബൈ: 5,067 കേസുകൾ, 6 മരണം
പൂനെ: 3,566 കേസുകൾ, 2 മരണം
നാഗ്പൂർ: 2,965 കേസുകൾ, 19 മരണം
ഔറംഗബാദ് : 899 കേസുകൾ, 4 മരണം
നാസിക്: 859 കേസുകൾ, 6 മരണം

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേന്ദ്രീകരിക്കുന്ന 10 ജില്ലകളിൽ ഒമ്പത് ജില്ലകളും മഹാരാഷ്ട്രയിൽ നിന്നാണ്. പൂനെ, നാഗ്പൂർ, മുംബൈ, താനെ, നാസിക്, ഔറംഗബാദ്, നാന്ദേഡ്, ജൽഗാവ്, അകോല എന്നിവയാണ് ജില്ലകൾ. കൂടാതെ കർണാടകയിലെ ബെംഗളൂരുവാണ് ഈ ലിസ്റ്റിൽ പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News