ദില്ലി മലയാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇടത് കണ്‍വെന്‍ഷന്‍ വിജൂ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

ദില്ലി മലയാളികളുടെ നേതൃത്വത്തിൽ നടന്ന ഇടത്പക്ഷ ജനാധിപത്യ കൺവെൻഷൻ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണൻ ഉത്ഘടനം ചെയ്തു. ഇടത്പക്ഷ സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുന്ന ദില്ലി മലയാളികളാണ് കൺവെൻഷനിൽ ഒത്തച്ചേർന്നത്.

നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായാണ് ദില്ലിയിൽ ഇടത്പക്ഷ ജനാധിപത്യ കൺവെൻഷൻ നടന്നത്. പ്രതിസന്ധി കാലയളവില്‍ കേരള ജനതയെ ചേര്‍ത്തു നിര്‍ത്തി വികസന,ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോയ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുന്ന ദില്ലി മലയാളികളാണ് ബി ടി ആർ ഭവനിൽ വെച്ച് ഇടതുപക്ഷ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഒത്തുചേർന്നത്.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണൻ, AR സിന്ധു, അഖിലേന്ത്യാ കിസാൻ സഭ ട്രെഷറർ കൃഷ്ണപ്രസാദ്, കേരള കോൺഗ്രസ്‌ ദില്ലി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ് എന്നിവരുൾപ്പടെ നിരവധി പേരാണ് കൺവെൻഷനിൽ പങ്കെടുത്തത്.
പ്രകടന പത്രികയിൽ നൽകിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പാക്കിയ LDF സർക്കാരാണ് ഈ ഇലക്ഷന് നേരിടുന്നതെന്നും, പറയുന്ന കാര്യങ്ങളെല്ലാം പ്രതിബന്ധതയോടെ നടപ്പാക്കുന്ന ഇടത്പക്ഷ സർക്കാരാരിനെ വിജയിപ്പിക്കണമെന്നും വിജൂ കൃഷ്‌ണൻ അഭിപ്രായപ്പെട്ടു.

അതേ സമയം വർഗിയ ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഇടത് പക്ഷത്തെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും എആര്‍ സിന്ധു അഭിപ്രായപ്പെട്ടു.

കർഷക സമരങ്ങളുൾപ്പടെ, വരുന്ന തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News