
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ലേബർ അസംബ്ലി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് സി ഐ ടി യുവിന്റെ നേതൃത്വത്തിലാണ് ലേബർ അസംബ്ലി സംഘടിപ്പിച്ചത്.
സിപി ഐ എം കേന്ദ്ര കമ്മറ്റി അംഗം മന്ത്രി എകെ ബാലൻ നയപ്രഖ്യാപന പ്രസംഗം നടത്തി ഉദ്ഘാടനം . സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ ശശി, പ്രസിഡന്റ് എം ഹംസ, പാലക്കാട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. സിപി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
കോർപറേറ്റുകൾക്ക് അനുകൂലമായി തൊഴിൽ നിയമങ്ങൾ മാറ്റിയെഴുതിയ കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെയാണ് തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here