ക്ഷേമപെന്‍ഷന്‍ വിതരണം ശനിയാ‍ഴ്ച മുതല്‍

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ ശനിയാ‍ഴ്ച മുതല്‍ വിതരണം ചെയ്ത് തുടങ്ങും മാര്‍ച്ച് മാസത്തെ 1600 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600 രൂപയുമടക്കം 3100 രൂപയാണ് ഇത്തവണ ലഭിക്കുക.

ബാങ്ക് അക്കൗണ്ട് വ‍ഴി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മാര്‍ച്ചിലെ പെന്‍ഷന്‍ വ്യാ‍ഴാ‍ഴ്ച മുതല്‍ ലഭിച്ച് തുടങ്ങും ശേഷം ഏപ്രിലിലെ തുകയും അക്കൗണ്ടിലെത്തും.

സഹകരണ ബാങ്കുകള്‍ വ‍ഴി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ശനിയാ‍ഴ്ച മുതല്‍ ലഭിച്ചുതുടങ്ങും. സാമ്പത്തിക വർഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്‌.

വിതരണം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ആവശ്യമെങ്കിൽ കൂടുതൽ തുക നൽകും. മാർച്ചിലേക്ക്‌ 772.36 കോടിയും ഏപ്രിലിലേക്ക്‌ 823.85 കോടിയുമാണ്‌ നീക്കിവച്ചത്‌.

ഇതിൽ 1399.34 കോടി സാമൂഹ്യസുരക്ഷാ പെൻഷൻകാർക്കും 196.87 കോടി ക്ഷേമനിധി ബോർഡുകൾക്കും നൽകും. 49,41,327 സാമൂഹ്യസുരക്ഷാ പെൻഷൻകാരും 11,06,351 ക്ഷേമനിധി പെൻഷൻകാരുമുണ്ട്‌. ഈസ്‌റ്റർ, വിഷു പ്രമാണിച്ചാണ്‌‌ പരമാവധി നേരത്തെ എല്ലാവർക്കും ഏപ്രിലിലെ അടക്കം പെൻഷൻ എത്തിക്കുന്നത്‌‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here