ഭാരത് ബന്ദിന് മുന്നോടിയായി മൂന്ന് ദിവസത്തെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കം; ബിജെപിക്കെതിരെ ജനം വിധിയെ‍ഴുതണമെന്ന് തൊ‍ഴിലാളികള്‍

കര്‍ഷക സംഘടനകളും ട്രേഡ് യൂണിയനുകളും സംയുക്തമായി വെള്ളിയാ‍ഴ്ച രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മുന്നോടിയായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമായി കര്‍ഷകര്‍ക്കും തൊ‍ഴിലാളികള്‍ക്കും എതിരായ തൊ‍ഴില്‍- കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരും തൊ‍ഴിലാളികളും പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ, മിനിമം താങ്ങുവില നിയമപരമാക്കല്‍, റെയിൽവേ, പ്രതിരോധം, കൽക്കരി, എണ്ണ, ടെലികോം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണം തടയൽ, സാർവത്രിക റേഷൻ, ജീവിതോപാധി ഇല്ലാത്തവര്‍ക്ക് ധനസഹായം, തൊഴിലുറപ്പ്‌ തൊഴിൽ ദിനങ്ങൾ വര്‍ധിപ്പിക്കൽ, തൊഴിലുറപ്പ്‌ പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കൽ, തസ്‌തികകൾ നികത്തൽ തുടങ്ങിയ ആവശ്യങ്ങളും തൊ‍ഴിലാളി കര്‍ഷക ‌യൂണിയനുകൾ മുന്നോട്ടുവയ്‌ക്കുന്നു.

രാജ്യവ്യാപകമായി ഏപ്രില്‍ ഒന്നിന് നാല് തൊ‍ഴില്‍ നിയമത്തിന്‍റെയും പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധിക്കും. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിക്കെതിരെ വിധിയെ‍ഴുതണമെന്നും ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തു.

കേന്ദ്രഭരണകക്ഷിയെ പാഠം പഠിപ്പിക്കേണ്ട സമയമാണ് ഇത്‌–- സിഐടിയു, എഐടിയുസി, ഐഎൻടിയുസി അടക്കമുള്ള ട്രേഡ് ‌യൂണിയനുകൾ പ്രസ്‌താവനയിൽ അറിയിച്ചു.

നാലുദിവസം തുടർച്ചയായി പണിമുടക്കിയ സാമ്പത്തികമേഖലാ ജീവനക്കാരെയും മാർച്ച്‌ 15ന്‌ സ്വകാര്യവൽക്കരണവിരുദ്ധ–- കുത്തകവിരുദ്ധ ദിനമായി ആചരിച്ച തൊഴിലാളികളെയും ട്രേഡ്‌ യൂണിയനുകൾ അഭിനന്ദിച്ചു. ബാങ്ക്‌ ജീവനക്കാർ മാർച്ച്‌ 15നും 16നും ഇൻഷുറൻസ്‌ ജീവനക്കാർ 17നും 18നും പണിമുടക്കിയിതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News