വ്യാജബിരുദ വാര്‍ത്തയില്‍ പ്രതികരിക്കാതെ കെ സുരേന്ദ്രന്‍

വ്യാജബിരുദ വാര്‍ത്തയില്‍ പ്രതികരിക്കാതെ കെ സുരേന്ദ്രന്‍. വാർത്ത വന്ന് രണ്ട് ദിവസമായിട്ടും സുരേന്ദ്രൻ പ്രതികരിച്ചില്ല. ഇന്നലെ കാസർക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച സ്ഥാനാർത്ഥികളുടെ മുഖാമുഖത്തിലും കെ സുരേന്ദ്രൻ പങ്കെടുത്തില്ല.

പ്രതികരണമാരായാൻ മഞ്ചേശ്വരത്തെത്തിയ കൈരളി വാർത്താ സംഘത്തോട് സംസാരിക്കാനും കെ സുരേന്ദ്രൻ തയ്യാറായില്ല.

സത്യവാങ്ങ്മൂലത്തിൽ സുരേന്ദ്രൻ കാണിച്ചത് തെറ്റായ വിദ്യാഭ്യാസ യോഗ്യത എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് കൈരളി ന്യുസ് പുറത്ത് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here