രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് തെറ്റായ കീഴ്‌വഴക്കം; കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും കാരണം വ്യക്തമാക്കണം: മുഖ്യമന്ത്രി

കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചുവെന്നതാണ് പുറത്തുവരുന്ന വാര്‍ത്ത.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയും ഉത്തരവാദിത്വവുമാണ് എന്നാല്‍ പ്രത്യേക കാരണങ്ങളില്ലാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് തെറ്റായ കാഴ്‌വഴക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്നത് നിയമസഭാ അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് ഈ അവകാശം ലംഘിക്കപ്പെട്ടത് നിയമപരമായി ചോദ്യം ചെയ്യേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക കാരണങ്ങളൊന്നും പറയാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് എന്തിനാണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അങ്ങനെ ഒരുതാല്‍പര്യത്തിന് വഴങ്ങിക്കൊടുത്തത് എന്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലത്ത് കേരള പര്യടനത്തിന്റെ ഭാരമായി മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here