രാജ്യത്ത് ആശങ്കയായി കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു. അഞ്ച് മാസത്തിനിടയിൽ ഇതാദ്യമായി പ്രതിദിന കണക്ക് അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53476 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,490 പേർ രോഗമുക്തരായപ്പോൾ 251 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

50000ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. രാജ്യത്ത് ഇതുവരെ 5കോടിയിലേറെ പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. മഹാരാഷ്ട്രയിൽ 31,855 പുതിയ കോവിഡ് കേസുകളും 95 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25,64,881 ആയി ഉയർന്നു. 15,098 പേർക്ക് അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 22,62,593 ആയി. ആകെ മരണം 53,684. നിലവിൽ 2,47,299 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിലും സ്ഥിതി അതിരൂക്ഷമാണ്. മുംബൈയിൽ ദിവസേനയുള്ള കോവിഡ് കേസുകൾ അയ്യായിരം കടന്നു. ഇന്നലെ പുതിയ കേസുകളുടെ എണ്ണം 5,185 ആയി വർധിച്ചു. ആറുപേർ മരിച്ചപ്പോൾ നഗരത്തിൽ രോഗമുക്തി നേടിയവരുടെ എണ്ണം 2088 ആണ്.

ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഇക്കുറി മുംബൈ നഗരത്തിൽ ഹോളി ആഘോഷിക്കുന്നത് അനുവദിക്കില്ലെന്ന് ബിഎംസി വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച് 28, 29 തീയതികളിൽ ഹോളിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഒഴിവാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here