9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി

അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? സ്വര്‍ണം ആര്‍ക്ക്? എന്തിന്? എന്നും പിണറായി വിജയന്‍ ചോദിച്ചു.

സ്വര്‍ണം കടത്തിയവര്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടോ? പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടും എളുപ്പത്തില്‍ എങ്ങനെ ജാമ്യം കിട്ടി? സ്വര്‍ണക്കടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കൊപ്പം ഇരിക്കുന്ന ആര്‍ക്കെങ്കിലും പങ്കുണ്ടോ? മുഖ്യമന്ത്രി ചോദിച്ചു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയും ഉത്തരവാദിത്വവുമാണ് എന്നാല്‍ പ്രത്യേക കാരണങ്ങളില്ലാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് തെറ്റായ കാഴ്വഴക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്നത് നിയമസഭാ അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് ഈ അവകാശം ലംഘിക്കപ്പെട്ടത് നിയമപരമായി ചോദ്യം ചെയ്യേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക കാരണങ്ങളൊന്നും പറയാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് എന്തിനാണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അങ്ങനെ ഒരുതാല്‍പര്യത്തിന് വഴങ്ങിക്കൊടുത്തത് എന്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലത്ത് കേരള പര്യടനത്തിന്റെ ഭാരമായി മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News