വ്യാജ ബിരുദ വിവാദത്തിൽ പ്രതികരിക്കാതെ കെ സുരേന്ദ്രൻ

വ്യാജ ബിരുദ വിവാദത്തിൽ പ്രതികരിക്കാതെ കെ.സുരേന്ദ്രൻ. വാർത്ത വന്ന് രണ്ട് ദിവസമായിട്ടും സുരേന്ദ്രൻ പ്രതികരിച്ചില്ല. ഇന്നലെ കാസർക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച സ്ഥാനാർത്ഥികളുടെ മുഖാമുഖത്തിൽ സുരേന്ദ്രൻ പങ്കെടുത്തില്ല.

പ്രതികരണമാരായാൻ മഞ്ചേശ്വരത്തെത്തിയ കൈരളി വാർത്താ സംഘത്തോട് സംസാരിക്കാനും സുരേന്ദ്രൻ തയ്യാറായില്ല. അതേ സമയം കെ.സുരേന്ദ്രന്റേത് അധാർമികമായ പ്രവൃത്തിയാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. എൽഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും എളമരം കരീം വ്യക്തമാക്കി.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപിച്ച സത്യവാങ്ങ് മൂലത്തിൽ കാണിച്ചത് വ്യാജ വിദ്യാഭ്യാസ യോഗ്യതയാണെന്ന വാർത്ത കൈരളി ന്യൂസാണ് രേഖകൾ സഹിതം പുറത്ത് വിട്ടത്.

വാർത്ത വന്ന് രണ്ട് ദിവസമായിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള പ്രതികരണത്തിനും കെ സുരേന്ദ്രൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം കാസർക്കോട് പ്രസ്ക്ലബിൽ നടന്ന മഞ്ചേശ്വരത്തെ സ്ഥാനാർത്ഥികളുടെ മുഖാമുഖത്തിൽ നിന്നും സുരേന്ദ്രൻ പിൻമാറി.

വ്യാജബിരുദ വാർത്തയുമായി ബന്ധപ്പെട്ട് കൈരളി വാർത്താസംഘം അദ്ദേഹത്തെ കാണാൻ മഞ്ചേശ്വരത്ത് ചെന്നിരുന്നു. എന്നാൽ അപ്പോഴും സുരേന്ദ്രൻ പ്രതികരിച്ചില്ല.

അതേ സമയം കെ.സുരേന്ദ്രന്റേത് അധാർമികമായ പ്രവൃത്തിയാണെന്ന് എളമരം കരീം എംപി പറഞ്ഞു. സുരേന്ദ്രൻ ജനങ്ങളോട് മാപ്പ് പറയണംഎൽഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും എളമരം കരീം വ്യക്തമാക്കി.

സുരേന്ദ്രന്റെ വ്യാജബിരുദ വാർത്ത സാമുഹ്യ മാധ്യമങ്ങളിലും വലിയ ചർച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News